വലിയ ഒരു ദൈവീക പശ്ചാത്തലം ഉള്ളതാണ് ഈ രാജ്യം. അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ഇവിടെ വലിയ ഒരു സ്ഥാനവുമുണ്ട്. മതങ്ങളും പ്രവാചകന്മാരും മനുഷ്യവംശത്തിനുവേണ്ടി സംഭാവനകള്‍ നല്കിയിട്ടുള്ളവരാണ്. അത് വിലമതിക്കാന്‍ പറ്റാത്തതുമാണ്. എല്ലാം നമുക്കുവേണ്ടിത്തന്നെയാണ്. ഈ സൂര്യന് കീഴെയുള്ളതെല്ലാം നമ്മളുടേതുതന്നെയാണ്. എല്ലാത്തിന്റെയും ഉറവിടം ഒന്നുതന്നെയാണ് – ദിവ്യത.
ബുദ്ധന് കരുണയെക്കുറിച്ചും കൃഷ്ണന് ഉല്ലാസത്തേയും ജ്ഞാനത്തേയും കുറിച്ചും പറഞ്ഞു. എല്ലാം ആനന്ദത്തിലേയ്ക്കെത്തിക്കുന്നു. എന്റെ വിശ്വാസത്തില്‍ മാത്രമാണ് എനിക്ക് വിശ്വാസം. മറ്റൊരു വിശ്വാസവുമായും എനിക്ക് യാതൊരു ബന്ധവുമില്ല എന്നെല്ലാം പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്. എല്ലാം നിങ്ങള്‍ക്കുള്ളതുതന്നെയാണ്. വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത ജനസമൂഹങ്ങള്‍ക്കായി അതത് സമയത്തെ ആവശ്യങ്ങള്‍ക്കനുസൃതമായി വിവിധ പ്രവചനങ്ങള്‍ വിടര്ന്നുവന്നുവെന്ന് മാത്രം. പക്ഷേ അടിസ്ഥാനപരമായി – കാതലായി ഒരു സംഗതിയുണ്ട് – അതു മൂല്യബോധമാണ്.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: