കേരളം ഭ്രാന്താലയമെന്ന് ഒരുനൂറ്റാണ്ടിന് മുമ്പാണ് സ്വാമി വിവേകാനന്ദന് പറയേണ്ടിവന്നത്. അതിനുശേഷം നാല്പത്തിനാല് നദികളില്‍ നിന്നും വെള്ളം ഒരുപാടൊഴുകി. നിറഞ്ഞൊഴുകിയ പുഴകള്‍ പലതും നൂല്പോലയായി ഇന്നത്തെ നീരോട്ടം. എന്നിട്ടും കേരളം മാറിയോ? ഭ്രാന്ത് മാറിയില്ലെ? എന്ന് ചോദിച്ച് പോവുന്നത് സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തെക്കുറിച്ചുള്ള തെറ്റായ വിവരമാണ്. സര്‍ക്കാര്‍ കലണ്ടറിലാണ് തെറ്റായ ജന്മദിനം. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് വിവേകാനന്ദകേന്ദ്രം പ്രസിഡന്റും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ല. വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷികത്തില് തന്നെ ഗുരുതരമായ തെറ്റുവരുത്തിയത് വേദനാജനകമാണ്. ദേശീയതലത്തില്‍ 28 വര്‍ഷമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ യുവജനദിനമായി വിവേകാനന്ദജയന്തി ആഘോഷിക്കുന്നു.
150-ാം ജന്മവാര്ഷികത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രധാനമന്ത്രി വാര്‍ഷികാഘോഷത്തിനായി 100 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും വിപുലമായാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ കലണ്ടറില്‍ ജനുവരി 12 ദേശീയ യുവജനദിനമായോ വിവേകാനന്ദജയന്തി ദിനമായോ കാണിച്ചിട്ടില്ല. ഇത് തികഞ്ഞ അനാദരവാണ്. ഫെബ്രുവരി 2 വിവേകാനന്ദജയന്തി എന്നാണ് കലണ്ടറില്‍ കാണുന്നത്. ആ ദിവസം രേഖപ്പെടുത്തുന്നതില്‍ അബദ്ധം പിണഞ്ഞതാണെങ്കില്‍ അത് തുറന്നുപറഞ്ഞ് ജനങ്ങള്‍ക്ക് ശരിയായ വിവരം നല്‍കണം. അതാണ് മാന്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: