കോതമംഗലം: കോതമംഗലത്ത് പൊതുശ്മശാനം അനുവദിക്കാന്‍ മുനിസിപ്പല്‍ ഭരണാധികാരികള്‍ തയ്യാറായില്ലെങ്കില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ ഓഫീസില്‍ മൃതദേഹം സംസ്കരിക്കാന്‍ കോതമംഗലത്തെ ഹൈന്ദവജനത തയ്യാറാകുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി. കോതമംഗലം പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സമുദായ സംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സമരപരിപാടികളുടെ ഭാഗമായി നടന്ന ബഹുജന പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
ഏതൊരു മനുഷ്യന്റെയും അവകാശമായ ആറടി മണ്ണിന് വേണ്ടിയുള്ള സമരമാണ് കോതമംഗലത്തെ ഹൈന്ദവജനത ഏറ്റെടുത്തിട്ടുള്ളത്. ആവശ്യത്തിനുവേണ്ടി സമരത്തിനിറങ്ങുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. പ്രശ്നമുണ്ടാക്കലല്ല പ്രശ്നം പരിഹരിക്കലാണ് ഹിന്ദുവിന്റെ പാരമ്പര്യം. ഇതിനായി കോതമംഗലത്തെ ഭൂമിയില്ലാത്ത ഹിന്ദുവിന് മരണം സംഭവിക്കില്ലെന്നോ അഥവാ ഹിന്ദു മരിച്ചാല്‍ ഉടലോടെ സ്വര്‍ഗത്തില്‍ പോകുമെന്നോ ഭരണാധികാരികള്‍ പ്രഖ്യാപിക്കണം. ഇത് സാധ്യമല്ലെങ്കില്‍ മാന്യമായ രീതിയില്‍ മൃതദേഹം സംസ്കരിക്കാനുള്ള ശ്മശാനം അനുവദിക്കണം. ഇത് മാത്രമാണ് ഈ സമ്മേളനത്തിന് ഭരണാധികാരികളോട് പറയാനുള്ളത്, ശശികല ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധ സമ്മേളനത്തിന് മുന്നോടിയായി ആയിരങ്ങള്‍ അണിനിരന്ന ബഹുജന പ്രതിഷേധമാര്‍ച്ച് നടന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനത്തില്‍ അഡ്വ. കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി നേതാക്കളായ എം.പി.അപ്പു, വി.ജി.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ഹൈന്ദവ സമുദായ സംഘടനാ േന്‍താക്കളായ കെ.കെ.ശിവന്‍, സരിതാസ് നാരായണന്‍നായര്‍, പി.എ.സോമന്‍, പി.കെ.സുഭാഷ്, ഇ.എന്‍.നാരായണന്‍, എന്‍.കെ.അശോകന്‍, പി.കെ.സുകുമാരന്‍, കെ.എ.ശശി, ടി.കെ.പ്രഭാകരന്‍, ടി.എ.ശിവന്‍, വി.എ.സുരേഷ്, ഉഷാ മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇ.ടി.നടരാജന്‍ സ്വാഗതവും അനില്‍ ഞാളുമഠം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: