ലോകത്തില്‍ പഠിപ്പ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പരിഷ്കാരമാണെങ്കില്‍ ഒരിടത്തും ഇന്നോളം തുടങ്ങിയിട്ടുപോലുമില്ല. 99.9 ശതമാനമാളുകളും ഏറെക്കുറെ കാട്ടാളരാണ്, ഇന്ന് പുസ്തകത്തില്‍ ഇതൊക്കെ വായിക്കാം. മതസഹിഷ്ണുതയെപ്പറ്റിയും മറ്റും നാം കേള്‍ക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ ലോകത്തില്‍ വളരെക്കുറച്ചേ ഇന്നുമുള്ളൂ. ഇതിന് തെളിവ് എന്റെ അനുഭവം തന്നെ. 99ശതമാനവും ഇതിനെക്കുറിച്ച് ചിന്തിക്കുന്നേ ഇല്ല. ഞാന്‍ ചെന്ന നാടുകളിലെല്ലാം ഇപ്പോഴും മതത്തിന്റെ പേരില്‍ വമ്പിച്ച പീഡനങ്ങള്‍ നടക്കുന്നുണ്ട്. പുതിയതു വല്ലതും പഠിക്കുന്നതിനെതിരായി ആ പഴഞ്ചന്വാദങ്ങളൊക്കെ ഉയര്ത്തപ്പെടുന്നുമുണ്ട്. മതചിന്തയോട് ലോകത്തിലിന്നുള്ള സ്വല്പ്പം സഹിഷ്ണുത, സ്വല്പ്പം സഹാനുഭൂതി, വാസ്തവത്തില്‍ ഇവിടെയാണുള്ളത്, ആര്യന്മാരുടേതായ ഈ നാട്ടില്‍, മറ്റൊരിടത്തുമില്ല. ഇവിടെ, ഭാരതീയര്‍, മാത്രമേ മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കുമായി ആരാധനാമന്ദിരങ്ങള്‍ പണിതുകൊടുക്കുന്നുള്ളൂ; മേറ്റ്ങ്ങുമില്ല. മറ്റു വല്ല നാട്ടിലും ചെന്ന് മുഹമ്മദീയരോടോ മറ്റു മതസ്ഥരോടോ നിങ്ങള്‍ക്കായി ക്ഷേത്രം പണിതുതരാന്‍ പറഞ്ഞുനോക്കുക; അപ്പോള്‍ കാണാം, അവര്‍ എങ്ങനെ സഹായിക്കുമെന്ന്. മറിച്ച് നിങ്ങളുടെ ക്ഷേത്രങ്ങളെയും നിങ്ങളെത്തന്നെയും അവര്‍ തകര്‍ക്കാന്‍ ശ്രമിക്കും. അവര്‍ക്കതിനു കരുത്തുണ്ടെങ്കില്‍. അതിനാല്‍, ലോകത്തിന്നാവശ്യമായ, ഭാരതത്തില്‍ നിന്ന് ഇനിയും പകര്‍ത്തേണ്ടതായ, വലിയ പാഠം സഹിഷ്ണുത മാത്രമല്ല, സഹാനുഭൂതികൂടിയാണ്.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: