സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര): കന്യാകുമാരിയില്‍നിന്നാരംഭിച്ച സീതാറാം കേത്ലായയുടെ ഏകാംഗ പദയാത്ര 125-ാം ദിവസത്തില്‍ മഹാരാഷ്ട്രയില്‍ പ്രവേശിച്ചു. വിശ്വമംഗള ഗോഗ്രാമയാത്രക്ക് നേതൃത്വം വഹിച്ച സീതാറാം കേത്ലായ ഗോസംരക്ഷണം പ്രകൃതി-ഗ്രാമവികസനം- കുടുംബം-സ്വാശ്രയത്വം എന്നീ വിഷയങ്ങളെ ജനങ്ങളില്‍ എത്തിക്കാനായാണ് അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പദയാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്, കേരളം, കര്‍ണാടകം, ഗോവ കഴിഞ്ഞാണ് അഞ്ചാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിലേക്ക് ഭാരത പരിക്രമയാത്ര പ്രവേശിച്ചത്.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ 14 വരെ ഗോവയിലൂടെ കടന്നുപോയ യാത്ര കര്‍ണാടകയില്‍ 45 ദിവസത്തെ അതിവിപുലമായ സ്വീകരണങ്ങളും ഗ്രാമീണ യോഗങ്ങളും നടത്തിയാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. കോംഗ്കണ്‍ ദേശത്തെ അതീവ ചാരുതയാര്‍ന്ന ഭൂപ്രദേശങ്ങളും കടലോര ഗ്രാമങ്ങളും സന്ദര്‍ശിച്ച സീതാറാം കേത്ലായ 125-ാം ദിവസവും ഗോപൂജ നടത്തിയാണ് പദയാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: