ഹവാന: കൊളംബിയന്‍ തീരത്ത് പസഫിക് സമുദ്രത്തില്‍ ചരക്കുകപ്പല്‍ മുങ്ങി എട്ടു പേര് മരിച്ചു. 14 പേരെ രക്ഷപെടുത്തി. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുമെന്ന് കൊളംബിയന്‍ തീരദേശസേനാ വക്താവ് വില്യം പലോമിനോ പറഞ്ഞു. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്.
മര ഉരുപ്പടികളുമായി പോകുകയായിരുന്ന ക്ലോഡിയ അലെജാന്ഡ്ര എന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ കപ്പല്‍ നിശ്ചലമാകുകയും തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മുങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: