ചെന്നൈ: ബഹുരാഷ്ട്രകുത്തക കമ്പനിയായ വാള്‍മാര്‍ട്ട് ചെന്നൈയിലും പിന്‍വാതില്‍ പ്രവേശനം നടത്താന്‍ ശ്രമം നടത്തുകയാണെന്ന് ഡിഎംകെ. ചില്ലറ വില്‍പ്പനമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ മുഖ്യമന്ത്രി ജയലളിത ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണിതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ എം.കരുണാനിധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെന്നൈക്കടുത്ത് വനഗറിലും അണ്ണ നഗറിലും വാള്‍മാര്‍ട്ട് വാണിജ്യ സമുച്ചയം സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു. സംസ്ഥാനത്ത് എഫ്ഡിഐ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ നല്കി വാള്‍മാര്‍ട്ട് പ്രദേശിക വ്യാപാരശാലകളെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും വാള്‍മാര്‍ട്ട് സംസ്ഥാനത്ത് പ്രവേശിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എഫ്ഡിഐ പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തത് വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണെന്നും ഡിഎംകെ യോഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: