ആത്മാവ് ആനന്ദസ്വരൂപമായിരിക്കുന്നതിനാല്, അറിയുന്നതെല്ലാം ആത്മബോധത്തിലാകുമ്പോള്‍ എല്ലാം ആനന്ദാത്മകമാണ്. ആനന്ദമാണ് ശരി. മറ്റുള്ളതെല്ലാം തെറ്റ്. എല്ലാം ദുഃഖസ്വരൂപമാകുന്നത് എപ്പോഴാണ്? ദൃശ്യങ്ങളെ പേരുകളാലും പരിധികളാലും തന്നില്‍നിന്ന് വേറാക്കുമ്പോഴാണ്. അതിന്റെ അനുഭവവും അവനവനില്‍ത്തന്നെയാണ് എന്നറിയുക. ആത്മസാന്നിധ്യമില്ലാതെ ഇവിടെ ഒന്നും നിലനില്ക്കുന്നില്ല. ഇന്നുവരെ അറിഞ്ഞ എല്ലാ വസ്തുക്കളുടെയും അറിവിന് മുന്‍പ് അറിയാനായി ഒരാളുണ്ടായിരിക്കണം. അറിയുമ്പോഴും അറിഞ്ഞശേഷവും അയാള്‍ ഉണ്ട്. അതിനാല്‍ ഞാന്‍ ബോധത്തിന്റെ സാന്നിധ്യമില്ലാതെ ലോകാനുഭവം സാദ്ധ്യമല്ല. ലോകാനുഭവത്തിന് മുന്‍പ് ശബ്ദമില്ല. ശബ്ദങ്ങളെല്ലാം ഉപശമിക്കുന്ന ഒരിടമാണ് യഥാര്‍ത്ഥസ്വരൂപം. ജ്ഞാന സ്വരൂപമായ ആത്മാവാണ് താന്‍ എന്നത് ശരി, മേറ്റ്ല്ലാം തെറ്റ്. അവിടെ അറിയുക എന്നത് ഇല്ല. അറിയുന്നത് അവിവേകംകൊണ്ട് അന്തക്കരണത്തില്‍ കല്‍പ്പിച്ച വസ്തുക്കളെയാണ്. ചൈതന്യം പ്രതിബിംബിച്ചു നില്‍ക്കുകയും അവയുടെ കല്പ്പനയില് അറിയുന്ന വസ്തുക്കള്‍ ആത്മഭിന്നമാണെന്നറിയുകയും ചെയ്യുന്നവനാണ് തത്ത്വദര്ശികളില് വച്ച് ഏറ്റവും ഉല്ക്കൃഷ്ടന്. ഇതില്‍ സംശയമില്ല. സങ്കല്പ്പരഹിതമായി ലോകത്തെ കാണുക. ഇത് സാധ്യമാണോ എന്ന് സംശയിക്കരുത്. നമ്മുടെ ശരീരം കാണുന്നതിന് സങ്കല്‍പ്പം ആവശ്യമില്ലല്ലോ. അതുപോലെ എല്ലാ ശരീരങ്ങളെയും നോക്കിക്കാണുക. അതാണ് ആത്യന്തികമായി ദൈവസ്വരൂപത്തെ പൂര്‍ണമായി അനുഭവിക്കുന്ന വിദ്യ, പ്രപഞ്ചമായി തോന്നുന്നതെല്ലാം ദൈവസത്തയെ അനുഭവിക്കാന്‍ കഴിയും. ‘ഈശാവാസ്യമിദം സര്‍വം’ അത് മനസിന്റെ ഇടപെടല്‍ ഇല്ലാതെ വേണം.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: