ന്യൂയോര്‍ക്ക്: യുഎസില്‍ ഇന്ത്യന്‍ വംശജര്‍ക്കുനേരെയുള്ള വിദ്വേഷക്കേസുകള് അന്വേഷിക്കുന്നതില്‍ നീതിന്യായ വകുപ്പ് ഇടപെടുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് ഇന്റലിജന്റ്സ് ഏജന്‍സി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഫ്.ബി.ഐ) അന്വേഷിക്കാന്‍ വകുപ്പ് നിര്‍ദ്ദേശം നല്കി.
യുഎസിലെ സിഖ്, ഹിന്ദു പൗരന്മാര്ക്കെതിരെയുള്ള വംശീയ വിദ്വേഷം അന്വേഷിക്കണമെന്നാണ് ഉത്തരവ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഓക് സ്ട്രീറ്റ് സന്ദര്‍ശനത്തെത്തുടര്‍ന്നാണ് പുതിയ നടപടി. സിഖ്, ഹിന്ദു, അറബ് വിരുദ്ധ കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയ മതപ്രതിനിധികളാണ് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളില്‍ ഇവര്‍ ആശങ്കയും അറിയിച്ചിരുന്നു.
ഹിന്ദു,സിഖ് പൗരന്മാര്ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് വിവിധ സംഘടനകളില്‍ നിന്നും വലിയ പിന്തുണയാണ് ഉള്ളത്. എഫ്ബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ ഹിന്ദുക്കള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എങ്ങനെ തടയാമെന്ന് കണ്ടെത്താനാകുമെന്ന് മതസംഘടനകളുമായി നടത്തിയ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സിവില്‍ റൈറ്റ് ഡിവിഷന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ടോം പെരസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: