ന്യൂദല്‍ഹി: വിവിധ കേസുകളിലായി ഇരുപത്തിയൊന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ സിബിഐ അന്വേഷണം നേരിടുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അനധികൃത സ്വത്ത് സമ്പാദനക്കേസ്, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സിബിഐ അന്വേഷണം നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്.പി.എന്‍.സിംഗ് ലോക്സഭയെ അറിയിച്ചു. വിരമിച്ചവരും സേവനത്തിലിരിക്കുന്നവരുമായ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പതിനാറ് കേസുകളാണ് ഉള്ളതെന്നും അദ്ദേഹം സഭയില്‍ എഴുതി നല്കിയ മറുപടിയില്‍ വ്യക്തമാക്കി. നിയമാനുസൃതം ഇവര്‍ക്കെതിരെ നടപടിയെടുത്തുവരികയാണെന്നും സിംഗ് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനത്തിന് 2009 ല്‍ ബി.എസ് തിന്ദിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹം മരിച്ചതിന് ശേഷം നടപടി അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ആര്.പി.എന്‍. സിംഗ് ലോക്സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: