ലണ്ടന്‍: ഓസ്ട്രേലിയന്‍ റേഡിയോ ജോക്കികളുടെ കബളിപ്പിക്കലിനിരയായ ഇന്ത്യക്കാരിയായ നഴ്സ് ജസീന്ത സല്‍ദാന ജീവനൊടുക്കിയത് നാണക്കേടു ഭയന്നാണെന്ന് അവരുടെ സഹോദരന് നവീന്‍ പറഞ്ഞു.വില്യം രാജകുമാരന്റെ ഭാര്യ കീറ്റിനെ പ്രവേശിപ്പിച്ചിരുന്ന ലണ്ടനിലെ കിംഗ് എഡ്വേര്‍ഡ് ആശുപത്രിയിലെ നഴ്സായിരുന്നു മംഗലാപുരംകാരിയായ ജസീന്ത. ചാള്‍സ് രാജകുമാരന്റെയും എലിസബത്ത് രാജ്ഞിയുടെയും സ്വരം അനുകരിച്ച് സിഡ്നിയില്‍ നിന്നുള്ള റേഡിയോ ജോക്കികളായ മൈക്കല്‍ ക്രിസ്റ്റ്യന്‍, മെല്‍ ഗ്രെയ്ഗ് എന്നിവരാണ് ഫോണ്‍ ചെയ്തത്. ഫോണെടുത്ത ജസീന്താ കീറ്റിന്റെ മുറിയിലെ നഴ്സിന് ഫോണ്‍ കൊടുക്കുകയും അവരില്‍ നിന്ന് ജോക്കികള്‍ വിവരം ചോര്‍ത്തുകയുമായിരുന്നു. ആശുപത്രി അധികൃതര്‍ നടപടി എടുത്തില്ലെങ്കിലും ഇത്തരമൊരു അബദ്ധം തനിക്കു സംഭവിച്ചതില്‍ മനംനൊന്ത ജസീന്ത മാനഹാനി ഭയന്നു ജീവന് ത്യജിക്കുകയായിരുന്നുവെന്ന് നവീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: