മോസ്കോ: പ്രസിഡന്റ് അസാദിനെ പുറത്താക്കാനായി വിദേശ ഇടപെടല്‍ സമ്മതിക്കില്ലെന്നു റഷ്യ വീണ്ടും മുന്നറിയിപ്പു നല്കി.യുഎന്‍ ദൂതന് ലക്ദര്‍ ബ്രഹീമിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം റഷ്യന്‍ വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ യുഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. സിറിയയിലെ ഏതു രാഷ്ട്രീയ മാറ്റവും തീരുമാനിക്കേണ്ടത് സിറിയന്‍ ജനതയാണ്. ഏതെങ്കിലും തീരുമാനം അടിച്ചേല്പിക്കാന് വിദേശശക്തികള്‍ ശ്രമിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: