ഹെറാത്ത്: അഫ്ഗാനിസ്ഥാനിലെ പശ്ചിമ നിംറോസില് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രവിശ്യ പോലീസ് മേധാവി മുഹമ്മദ് മൂസ റസോലി കൊല്ലപ്പെട്ടു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം റോഡ് സമീപത്ത് ഒളിപ്പിച്ചുവെച്ച ബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. അതേസമയം ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
2014-ല്‍ നാറ്റോ സേന പിന്‍വാങ്ങുന്നതിനു മുന്നോടിയായി ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിലുള്ള ശ്രമത്തിലായിരുന്നു അഫ്ഗാന് സര്‍ക്കാര്‍. ഈ നീക്കത്തിനുള്ള തിരിച്ചടിയായിട്ടാണ് സംഭവത്തെ വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ അഫ്ഗാന് ഇന്റലിജന്‍സ് മേധാവി അസദുള്ള ഖാലിദിനു സാരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: