തിരുവനന്തപുരം: കേരളം മാഫിയ സംഘങ്ങള്‍ പിടിമുറുക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. കോഴിക്കോട് ജില്ലാ കളകടര്ക്കു നേരേയുണ്ടായ ആക്രമണം നടത്തിയത് ഇതിന്റെ തെളിവാണ്. അനധികൃത മണല്‍ വാരല്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സുധീരന്.
മണല്‍മാഫിയയും ഭൂമാഫിയയും മദ്യമാഫിയയും കൂടുതല്‍ പിടിമുറുക്കുന്ന അവസ്ഥയാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഉണ്ടായിരക്കുന്നത്. ഇത് സംസ്ഥാനത്തെ ദോഷകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്നതില്‍ സംശയമില്ല. അപമാനകരമായ അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: