തിരുവനന്തപുരം: വിമുക്തഭടന്മാര്ക്കുള്ള പെന്ഷന് വര്‍ധിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇതിനായി രണ്ടായിരത്തി മുന്നൂറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജനുവരിയില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍മി മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷക്കണക്കിന് സൈനികര്‍ രക്തവും ജീവനും നല്കി രാജ്യത്തെ കാക്കുന്നത് കൊണ്ടാണ് നാം സമാധാനമായി ഉറങ്ങുന്നത്.
സൈനികരുടെ അര്‍പ്പണബോധം മനസ്സിലാക്കി അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ആന്റണി പറഞ്ഞു. ആധുനിക ആയുധങ്ങള്‍ നല്‍കുന്നതോടൊപ്പം ശമ്പളം, പാര്‍പ്പിടം, ഭക്ഷണകാര്യത്തില്‍ കൂടുതല്‍ സഹായം നല്‍കും. ഇത് സര്‍ക്കാരിന്റെ കടമയാണ്.
മുപ്പത്തിയഞ്ച് നാല്‍പ്പത് വയസ്സില്‍ പെന്ഷന് പറ്റുന്ന പട്ടാളക്കാര്‍ക്ക് ജോലി നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
മോഹന്‍ലാലിനെ പോലുള്ള പ്രശസ്ത വ്യക്തികള്‍ കൂടുതല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരണമെന്നും ആന്റണി പറഞ്ഞു.
ലഫ് ജനറല്‍ എ.കെ.സിംഗ് സ്വാഗതം പറഞ്ഞു. കേന്ദ്രമന്ത്രി ശശി തരൂര്‍, നടന് മോഹന്‍ലാല്‍, മേജര്‍ രവി എന്നിവരും പങ്കെടുത്തു. ജി.കെ. പിള്ള നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: