പത്തനാപുരം: സേവാഭാരതി പത്തനാപുരം താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ “സേവാമൃതം-2012” ഇന്നും നാളെയുമായി പട്ടാഴി വടക്കേക്കര മെതുകുമ്മേലില്‍ നടക്കും. വിവേകാനന്ദസ്വാമികളുടെ 150-ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ സേവാപ്രവര്‍ത്തനങ്ങളാണ് സേവാമൃതത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സേവാഭാരതി പത്തനാപുരം താലൂക്കിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും അവയവദാന സമ്മതപത്ര സമര്‍പ്പണം പരിപാടിയില്‍ നടക്കും.
അവയവദാന സമ്മതപത്ര സമര്‍പ്പണത്തിന്റെ ഭാഗമായി പഞ്ചായത്ത്, പ്രാദേശിക കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഗൃഹസമ്പര്‍ക്കങ്ങള്‍ നടന്നു. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം, വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവിതരണം, വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങിയവയും സേവാമൃതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചിന് സേവാഭാരതി താലൂക്ക് പ്രസിഡന്റ് ഡോ.ബി.എസ്. പ്രദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ന്യൂറോ സര്ജന് ഡോ.എ. മാര്‍ത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്യും.
ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ. വേണു മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് ജില്ലാ മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ജയദേവന് സേവാ സന്ദേശം നല്‍കും. ആര്‍എസ്എസ് പത്തനാപുരം താലൂക്ക് കാര്യവാഹ് ജി. രാജഗോപാല്‍ സ്വാഗതവും സേവാഭാരതി സ്ഥാനീയ സമിതി സെക്രട്ടറി പി. ഗോപകുമാര്‍ നന്ദിയും പറയും.
അവയവദാനസമ്മതപത്ര സമര്‍പ്പണം കെ. വേണു, ഡോ.എ. മാര്‍ത്താണ്ഡപിള്ളയ്ക്ക് നല്കി നിര്‍വഹിക്കും. അവയവദാതാവ് സുമംഗലയെ ചടങ്ങില്‍ ആദരിക്കും. സേവാമൃതത്തോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ടിന് ലഹരിവിരുദ്ധ ആരോഗ്യ- ശുചിത്വകേരളം എന്ന വിഷയത്തില്‍ പ്രദര്‍ശിനിയുടെ ഉദ്ഘാടനം ഏനാദിമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ അസി.സര്ജന് ഡോ.എസ്. അജയകുമാര്‍ നിര്‍വഹിക്കും. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: