നമ്മുടെ ആശയങ്ങളെ നാം പ്രചരിപ്പിച്ചത് ഒരിക്കലും തീയും വാളും കൊണ്ടല്ല. ലോകത്തിന് ഭാരതം നല്കിയ സംഭാവന ദ്യോതിപ്പിക്കാന്‍ കരുത്തുള്ള ഒരു വാക്ക് ഇംഗ്ലീഷുഭാഷയിലുണ്ടെങ്കില് ഭാരതീയസാഹിത്യം മനുഷ്യവര്ഗത്തിലാകമാനം ഉളവാക്കിയ പ്രതികരണത്തെ കുറിക്കാന്‍ പറ്റിയ ഒരിംഗ്ലീഷുവാക്കുണ്ടെങ്കില് അതു ളമരെശിമശ്ി എന്നതത്രേ. നിങ്ങളെ പൊടുന്നനെ വശീകരിക്കുന്ന എല്ലാറ്റില്‍നിന്നും അത് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെമേല്‍, നിങ്ങളറിയാതെ അതൊരഷിമന്ത്രണമേല്പ്പിക്കുന്നു. ഭാരതീയചിന്ത, ഭാരതീയാചാരങ്ങള്‍, ഭാരതിയമാമൂലുകള്, ഭാരതീയദര്‍ശനം, ഭാരതീയസാഹിത്യം ഇവയെക്കുറിച്ചെല്ലാം ഒറ്റനോട്ടത്തില്‍, അറപ്പും വെറുപ്പും തോന്നുന്ന പലരുണ്ട്. എന്നാല്‍ അവര്‍ പതറാതെ പരിശ്രമിക്കട്ടെ, വായിക്കട്ടെ ഈ ആശയങ്ങള്‍ക്ക് ആശ്രയമായ മഹാതത്ത്വങ്ങളുമായി പരിചയപ്പെടട്ടെ. അപ്പോള്‍ ഏതാണ്ട് തൊണ്ണൂറ്റൊമ്പതു ശതമാനത്തോളം തീര്‍ച്ചയാണ്. ആ മാന്ത്രികശക്തി അവരെ കീഴ്പ്പെടുത്തുമെന്ന്, ആ ചമത്കാരാനുഭൂതിയില് അവര്‍ ചെന്നെത്തുമെന്ന്. ശാന്തവും ക്ഷാന്തവും സര്വംസഹവും ആദ്ധ്യാത്മികവുമായ ഈ മനുഷ്യവംശം ചിന്താലോകത്തില്‍ ചെയ്ത പ്രവൃത്തി, ഒരു പുലര്കാത്തെ മഞ്ഞിന്തുള്ളികളുതിരുംപോലെ, ആരും കാണാതെയും കേള്‍ക്കാതെയും വ്യാപരിച്ച് വമ്പിച്ച ഫലങ്ങള്‍ കൈവരുത്തുന്നതായിട്ടേ എപ്പോഴും ഇരുന്നിട്ടുള്ളൂ.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: