ലണ്ടന്‍ :വില്യം രാജകുമാരന്റെ ഭാര്യ കെയ് റ്റ് മിഡില്റ്റണ് രാജകുമാരിയുടെ ആരോഗ്യ വിവരം കൈമാറിയ ഇന്ത്യന്‍ വംശജയെ മരിച്ച നിലയില്‍ കണ്ടെത്തി.കിങ് എഡ്വേഡ് ഏഴാമന് ആശുപത്രിയില്‍ നഴ്സായിരുന്ന ജസീന്ത സല്‍ധാന(40) ആണു മരിച്ചത്. ഗര്‍ഭിണിയായ കീറ്റിനെ പരിശോധനകള്‍ക്കായി ഇവിടെയാണു പ്രവേശിപ്പിച്ചിരുന്നത്.കെയ്റ്റിന്റെ വിവരം തിരക്കാന്‍ എലിസബത്ത് രാജ്ഞിയെന്ന വ്യാജേന ഓസ്ട്രേലിയയിലെ ടു ഡേ റേഡിയോ എന്നു പേരുള്ള എഫ്.എം ചാനലില്‍നിന്ന് റേഡിയോ ജോക്കികളാണ് ഡ്യൂട്ടി നേഴ്സിനെ വിളിച്ചത്.രാജ്ഞിയായതിനാല്‍ കെയ്റ്റിന്റെ വിവരങ്ങള്‍ കൈമാറി .പിനീട് വിവരങ്ങള്‍ പുറത്തുവിട്ടതിനുശേഷം നേഴ്സിന് തങ്ങളെ തിരിച്ചറിയാനായില്ലെന്നും എഫ്.എം റേഡിയോ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജസീന്ത അസ്വസ്ഥയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.റേഡിയോ ജോക്കികള്‍ സംഭവത്തില്‍ പിന്നീട് മാപ്പു പറഞ്ഞു. ജസീന്തയുടെ മരണ കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ജസീന്തയുടെ മരണത്തില്‍ ബ്രിട്ടീഷ് രാജകുടുംബം അനുശോചനം രേഖപ്പെടുത്തി. കേറ്റിന്റെ ഭർത്താവ് വില്യമും കുടുംബത്തെ ദു:ഖം അറിയിച്ചു. അതേസമയം സംഭവത്തെ കുറിച്ച് രാജകുടുംബം പരാതി നല് കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: