തൃക്കരിപ്പൂറ്‍: സദാചാര പോലീസ് ചമഞ്ഞ് ലീഗ് സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തൃക്കരിപ്പൂറ്‍ മൊട്ടമ്മലിലെ രജിലേഷി(23)ണ്റ്റെ മരണവുമായി ബന്ധപ്പെട്ട് ലീഗ് നേതാവിണ്റ്റെ മകനെ പോലീസ് അറസ്റ്റുചെയ്തു. തൃക്കരിപ്പൂറ്‍ ഗ്രാമപഞ്ചായത്ത് വയലോടി വാര്‍ഡ് മെമ്പറും ലീഗ് നേതാവുമായ പി.പി.ഇബ്രാഹിമിണ്റ്റെ മകന് ഷവാബി(20)നെയാണ് ഇന്നലെ രാവിലെ പയ്യന്നൂരില്‍ നിന്നും പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് സദാചാര പോലീസ് ചമഞ്ഞ് ലീഗ് സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ രജിലേഷിണ്റ്റെ മൃതദേഹം തലിച്ചാലം റെയില്‍വേ ഗേറ്റ് പരിസരത്ത് ട്രാക്കില്‍ കണ്ടെത്തിയത്. കേസിലെ 12-ാം പ്രതിയായ ഷവാബ് സംഭവം നടന്ന അന്നുതന്നെ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് മാടക്കാന്, തായിനേരി തുടങ്ങിയ സ്ഥലങ്ങളിലെ ബന്ധുവീടുകളില്‍ മാറി മാറി താമസിച്ചു. പ്രതി തായിനേരിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്ഐ വിനീഷിണ്റ്റെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി മഹ്റൂഫ് ഗള്‍ഫിലേക്ക് കടന്നുവെന്ന് പോലീസ് പറയുന്നു. മൊട്ടമ്മലില്‍ മൊബൈല്‍ കട നടത്തി വരികയായിരുന്ന രജീഷിനെ കഴിഞ്ഞ ഏപ്രില്‍ ൧൫ന് വൈകിട്ട് പാര്‍ട്ട്ണര്‍ എം.ടി.പി.നിസാര്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നു. ബൈക്കില്‍ കയറ്റി കൊണ്ടുപോയ രജിലേഷിനെ കാവില്യാട്ടുപുഴക്കരയില് വെച്ച് ഇരുപത്തഞ്ചോളം വരുന്ന ലീഗ് സംഘം ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു, തെങ്ങില്‍ പിടിച്ചുകെട്ടി കല്ലും മാരകായുധങ്ങളുമുപയോഗിച്ച് രണ്ട് മണിക്കൂറിലധികം ലീഗ് പ്രവര്‍ത്തകര്‍ രജിലേഷിനെ തല്ലിച്ചതച്ചു. അവശനിലയിലായ രജിലേഷിനെ പിന്നീട് നാസര്‍ തന്നെ വീട്ടുപടിക്കല്‍ കൊണ്ടുവിട്ടു. പിന്നീട് കാണാതായ രജിലേഷിനെ പിറ്റേന്ന് രാവിലെ തലിച്ചാലം റെയില്‍വേഗേറ്റ് പരിസരത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തിരുന്നു. ആദ്യം മുതല്ക്കുതന്നെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും പോലീസിണ്റ്റെ ഭാഗത്തുനിന്നും നടന്നു. ലീഗ് നേതാക്കളുടെ മക്കള്‍ ഉള്‍പ്പെട്ട കേസില്‍ കോണ്ഗ്രസ്സിണ്റ്റേയും ലീഗിണ്റ്റേയും കേന്ദ്രങ്ങളില്‍ നിന്നും പോലീസിനുമേല്‍ ശക്തമായ സമ്മര്‍ദ്ദവും ഉണ്ടായി. കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദുഐക്യവേദി ശക്തമായ സമരം നടത്തിയിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രജിലേഷിണ്റ്റെ അച്ഛന് പോലീസ് സ്റ്റേഷനുമുന്നില്‍ നിരാഹാരത്തിനൊരുങ്ങിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന് തൃക്കരിപ്പൂറ്‍ സന്ദര്‍ശിക്കുകയും രജിലേഷിണ്റ്റെ മാതാപിതാക്കള്‍ അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി പരാതി നല്‍കുകയും ചെയ്തിരുന്നു. എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: