ബെല്‍ഗ്രേഡ് (സെര്‍ബിയ): ബോസ്നിയന്‍ തലസ്ഥാനമായ സരയാവോയിലെ യു.എസ്. എംബസിക്കു നേരേ ആക്രമണം നടത്തിയ ഭീകരനു 18 വര്‍ഷം ജയില്‍ശിക്ഷ. ബോസ്നിയന്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ, വഹാബി വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നോവി പസാര്‍ മേഖലയില്‍ നിന്നുള്ള മെവ്ലിദ് ജാസറെവിക് എന്ന ഭീകരവാദിയാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നാണ് സരയാവോയിലെ യുഎസ് എംബസിക്കു നേരെ ഇയാള്‍ ആക്രമണം നടത്തിയത്. 50 മിനിറ്റോളം നീണ്ട വെടിവയ്പ്പാണ് ഇയാള്‍ നടത്തിയത്. തുടര്‍ന്ന് പോലീസിന്റെ വെടിയേറ്റ് വീണ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തീവ്രവാദക്കേസില്‍ ബോസ്നിയ നല്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയാണിതെന്നും ഇതു ഭീകരര്‍ക്കുള്ള മുന്നറിയിപ്പാണെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: