ഗ്വാട്ടിമാല സിറ്റി: പ്രശസ്ത ആന്റി പൈറസ് സോഫ്റ്റ് വെയര്‍ സ്ഥാപനമായ മെക്കാഫിയുടെ ഉടമ ജോണ്‍ മെക്കഫിയെ ഗ്വാട്ടിമാലയില്‍ അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അയല്‍വാസിയും അമേരിക്കന്‍ പൗരനുമായ ഗ്രിഗറി ഫൗളിയെ മധ്യ അമേരിക്കന്‍ രാജ്യമായ ബെലിസില്‍ വെച്ച് വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു മെക്കാഫി. കൂട്ടുകാരി സമാന്തയോടൊപ്പം ബെലിസ്-മെക്സിക്കോ അതിര്‍ത്തിയില്‍ നിന്നാണ് മെക്കഫിനെ പോലീസ് പിടികൂടിയത്.
മൂന്നാഴ്ച്ചയായി കൂട്ടുകാരിയോടൊപ്പം ഗ്വാട്ടിമാലയില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു മെക്കാഫിയെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ മാസമാണ് മെക്കഫി ഗ്രിഗറി ഫൗളിനെ വീട്ടിലെ സ്വിമ്മിങ് പൂളിനടുത്തുവെച്ച് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയുടെ പിന്നിലായിരുന്നു വെടിയേറ്റത്. തുടര്‍ന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് മെക്കഫിയോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടര്‍ന്ന് മെക്കാഫി ഒളിവില്‍ പോവുകയായിരുന്നു.
മുന്‍ ഗ്വാട്ടിമാല അറ്റോര്‍ണി ജനറല്‍ ടെല്സ്ഫോറോ ഗുവാരെയാണ് മെക്കാഫിന് വേണ്ട നിയമസഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് മെക്കാഫിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിരിക്കുന്നതെന്നും സര്‍ക്കാരിനെ സാമ്പത്തികമായി സഹായിക്കാത്തതിനാലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗുവാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: