ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന് തയാറാക്കിയ ശക്തരായ ലോകനേതാക്കളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒന്നാമത്. പ്രധാനമന്ത്രി മന്മോഹന് സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ആദ്യ 20-ല്‍ സ്ഥാനം പിടിച്ചു.
കഴിഞ്ഞ വര്‍ഷം പതിനൊന്നാം സ്ഥാനത്തായിരുന്ന സോണിയാ ഗാന്ധി പുതിയ പട്ടികയില്‍ പന്ത്രണ്ടാമതാണ്. മന്മോഹന് സിംഗ് പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും ഒരു സ്ഥാനം പിന്നോട്ടു പോയി ഇരുപതാം സ്ഥാനത്തെത്തി. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തെ ജനപ്രിയ രാജ്യങ്ങളില്‍ രണ്ടാംസ്ഥാനവും സാമ്പത്തികമായി ഉയര്‍ന്നു നില്ക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനവും ഇന്ത്യയ്ക്കാണ്.
ഇന്ത്യയിലെ പ്രമുഖ വ്യവസായ സംരംഭകനും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനി, ആഴ്സെലര്‍ മിത്തലിന്റെ സി.ഇ.ഒ ആയ ലക്ഷ്മി മിത്തല്‍, ചൈനീസ് വൈസ് പ്രീമിയറായ ലി കെക്യാങ്, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോസി ഒലാന്റെ എന്നിവരും ഫോബ്സിന്റെ പട്ടികയില്‍ ഇടം പിടിച്ച മറ്റു പ്രശസ്തരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: