ന്യൂദല്‍ഹി: സിബിഐ മേധാവിയായി രഞ്ജിത് സിന്‍ഹ ചുമതലയേറ്റു. അമര്‍പ്രതാപ് സിംഗ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് രഞ്ജിത് സിന്‍ഹ സിബിഐ മേധാവിയായി നിയമിതനായത് ബീഹാര്‍ കേഡറിലെ 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് 59 കാരനായ രഞ്ജിത് സിന്‍ഹ.
നിലവില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു രഞ്ജിത് സിന്‍ഹ. രണ്ടു വര്‍ഷക്കാലത്തേക്കാണ് രഞ്ജിത് സിന്‍ഹയുടെ നിയമനം. നേരത്തെ സിബിഐ ഡിഐജി, ജോയിന്റ് ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിബിഐ നേരിടുന്ന ആള്ക്ഷാമമുള്പ്പെടെയുള്ള വെല്ലുവിളികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രഞ്ജിത് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: