തിരുവനന്തപുരം: പ്രമുഖ ശാസ്ത്രജ്ഞരും ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കുന്ന രണ്ടാം നാഷണല്‍ എനര്‍ജി പാര്‍ലമെന്റ് 7ന് പ്രിയദര്‍ശിനി ആഡിറ്റോറിയത്തില്‍ നടക്കും. ‘ശ്രേഷ്ഠ ഭാരതം’ എന്ന വിഷയത്തെക്കുറിച്ച് അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് ആവിഷ്കരിക്കുന്ന വസ്തുതകള്‍ വോട്ടെടുപ്പിലൂടെ അംഗീകരിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം മാര്‍ത്താണ്ഡവര്‍മ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന് എംഎല്‍എ, മുന്‍മന്ത്രി എം.വിജയകുമാര്‍, പരമേശ്വര്‍ജി, ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റ് ചെയര്മാന് സുകുമാരന്‍ നായര്‍, ഡോ. മാര്‍ത്താണ്ഡപിള്ള തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.
2010-ല്‍ ആരംഭിച്ച അന്തര്‍ദേശീയ സംഘടനയായ ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിന്റെ ഭാഗമാണ് ദേശീയ, സംസ്ഥാന, പ്രാദേശിക പാര്ലമെന്റുകള്, എനര്‍ജിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യരാശിയുടെ സമാധാനപരമായ ജീവിതം ഉറപ്പാക്കുക എന്നതാണ് ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റിന്റെ പരമമായ ലക്ഷ്യം. ജഗദ്ഗുരു സ്വാമി ഈശതൃപ്പാദങ്ങള് നേതൃത്വം നല്കുന്ന ഈശ വിശ്വപ്രജ്ഞാനട്രസ്റ്റാണ് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. മനുഷ്യ എനര്‍ജി, പ്രകൃതി എനര്‍ജി, ടെക്നോളജി എനര്‍ജി എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതായി ഗ്ലോബല്‍ എനര്‍ജി പാര്‍ലമെന്റ് സെക്രട്ടറി ഡോ.എം.ആര്.തമ്പാന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വെട്ടൂര്‍ പി.രാജന്, ഡോ.സി.എസ്.പി.അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: