ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്കെതിരെയുള്ള നോര്‍വെ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷ്ക്രിയമാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് ഡോക്ടര്‍ പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.
ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് കുട്ടികളുമായി വൈകാരികമായഅടുപ്പം ഇല്ലെന്നാരോപിച്ച് കുട്ടികളെ ക്രൈസ്തവ വളര്ത്തുകേന്ദ്രങ്ങളിലാക്കിയ നോര്‍വെ ഇത്തവണ ഇന്ത്യന്‍ മാതാപിതാക്കളെ കുട്ടിയെ ഭയപ്പെടുത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നു. പാന്റില്‍ മൂത്രം ഒഴിച്ചതിന് കുട്ടിയെ ശാസിച്ചതിന്റെ പേരിലാണ് നടപടി. എന്നാല്‍ കാര്യങ്ങള്‍ വഷളാക്കിയ സ്കൂള്‍ മാനേജ്മെന്റിനും ബസ് ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ നോര്‍വെ തയ്യാറായില്ല.
പുതിയ കേസ് നോര്‍വെയില്‍ ഹിന്ദുക്കള്‍ക്കെതിരെയുള്ള ഭരണകൂട അതിക്രമത്തിന്റെ ഉദാഹരണമാണെന്ന് പറഞ്ഞ തൊഗാഡിയ കുട്ടികളെ ഉറക്കുന്നതുള്പ്പെടെ നോര്‍വെ കുറ്റകരമായികാണുന്ന പലതും ഇന്ത്യന്‍ കുടുംബങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നോര്‍വെ സംവിധാനങ്ങള്‍ പിറക്കുന്നതിനും മുന്പുള്ളതാണ് ഇന്ത്യന്‍ കുടുംബ ബന്ധങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്വന്തം രാജ്യത്തെ കുട്ടികളെ ശരിയായി വളര്‍ത്താന്‍ ശേഷിയില്ലാതെ കൊലയാളികളാക്കി മാറ്റുന്ന നോര്‍വെ ഇന്ത്യന്‍ മാതാപിതാക്കളെ കുട്ടികളെ വളര്‍ത്താന്‍ പഠിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 90 പേരെ കൂട്ടക്കൊല ചെയ്ത ബെഹ്റിന്‍ ബ്രവിക്കിനെ പരോക്ഷമായി പരാമര്‍ശിച്ച് തൊഗാഡിയ പറഞ്ഞു. ഹിന്ദുക്കളായ കുട്ടികളെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ വളര്‍ത്താനുള്ള നോര്‍വെയുടെ ശ്രമങ്ങളാണിത്. നോര്‍വെയുടെ നടപടികളെ വിമര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി നോര്‍വേയ്ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎന്‍ മനുഷ്യാവകാശ കമ്മീഷനെയും അന്താരാഷ്ട്ര നീതിന്യായകോടിതയെയും സമീപിക്കാന്‍ ഇന്ത്യന്‍ നിയമ മന്ത്രി സല്മാന് ഖുര്‍ഷിദ് തയ്യാറാകണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. നോര്‍വെ അന്യായമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ദമ്പതികളെ കുറ്റവിമുക്തരാക്കി മോചിപ്പിക്കാത്ത പക്ഷം ഭാരതീയര്‍ നോര്‍വെ കമ്പനികളെയും ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: