തേവലക്കര: ഇടതു വലതു മുന്നണികള്‍ അഴിമതിയുടെ കൂത്തരങ്ങായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം. വേലായുധന്. തേവലക്കര ബ്ലോക്ക്ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സി. രാജീവിന്റെ പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും അക്രമവും ഭരണം നടത്തുന്ന നാട്ടില്‍ പൊതുജനം വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടുകയാണെന്ന് വേലായുധന് പറഞ്ഞു. മുന്നണികളെ നയിക്കുന്ന പാര്‍ട്ടികളിലും മുന്നണികള്‍ക്കുള്ളിലെ ഘടകകക്ഷികളിലും അഭിപ്രായ ഭിന്നതയാണ്. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മാത്രമാണ് അവര്‍ക്ക് ഒരേ അഭിപ്രായമുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഇനി ഏകപ്രതീക്ഷ ബിജെപിയാണെന്ന് കൂട്ടിച്ചേര്‍ത്തു.
കര്‍ഷകമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സമഗ്രവികസനത്തിനും അഴിമതിക്കുമെതിരെയും വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് സ്ഥാനാര്‍ത്ഥി സി. രാജീവ് അഭ്യര്‍ത്ഥിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അപ്പുക്കുട്ടന്‍പിള്ള, സെക്രട്ടറി വെറ്റമുക്ക് സോമന്, ജില്ലാ കമ്മിറ്റിയംഗം എം.ജി. ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ദിനേശ്, മണ്ഡലം കമ്മിറ്റിയംഗം ഓമനക്കുട്ടന്, കൃഷ്ണകുമാര്‍ കോളറയില്‍, ശ്രീജേഷ്, തേവലക്കര ശിവകുമാര്‍, സജിക്കുട്ടന്‍, ജയപ്രകാശ് തുടങ്ങിയ നേതാക്കന്മാര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: