വാഷിങ്ങ്ടണ്‍: ഭീകരരുമായുള്ള ബന്ധത്തെ തുടര്‍ന്ന് അമേരിക്കയില്‍ പാക്ക് വംശജരായ രണ്ട് സഹോദരങ്ങള്‍ അറസ്റ്റിലായി.ഫോളറിഡയില് വെച്ചാണ് ഇവരെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.ഷെഹരിയാര്‍ ആലാം ക്വാസിം,(30) റയിസ് ആലാം ക്വാസി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകരര്‍ക്ക് പണവും ആയുധങ്ങള്‍ അടക്കമുള്ള സഹായം ഇവര്‍ ഏറെ നാളുകളായി നല്‍കിവരുകയാണെന്ന് തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത്ത്.2011 ജൂലൈ മുതലാണ് ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്.മാരക ആയുധങ്ങള്‍ കൈവശം വെയ്ക്കുക, ഭീകരരുമായി രഹസ്യബന്ധം പുലര്‍ത്തുക, തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് .15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: