ലഖ്നൗ: ടിക്കറ്റ് പരിശോധനയ്ക്കിടെ റെയില്‍വെ ടിടിയെ യാത്രക്കാരന് വെടിവെച്ചു കൊന്നു.ഗാസിയാബാദിനും ന്യൂദല്‍ഹിക്കും മധ്യേ മഹാനന്ദ എക്സ്പ്രസിലാണ് സംഭവം.ബംഗാളില്‍ നിന്നും ന്യൂദല്‍ഹിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ സാഹിബാബാദിലെത്തിയപ്പോഴാണ് ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായ മൊറാബാദ് സ്വദേശി കിഫയത്തുള്ളയ്ക്ക് വെടിയേറ്റത്.ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ബോഗിയിലുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ ടിടിയുമായി വാക്കുതര്‍ക്കത്തിലായി.ടിക്കറ്റില്ലാത്തതിനാല്‍ പിഴ ഈടാക്കേണ്ടി വരുമെന്ന് ടിടി വ്യക്തമാക്കി.വാക്കു തര്‍ക്കം തുടരുന്നതിനിടെ യുവാക്കളില്‍ ഒരാള്‍ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു.കിഫയത്തുള്ളയുടെ വയറ്റിലാണ് വെടിയേറ്റത്. തീവണ്ടി ഷാദ്രാ സ്റ്റേഷനിലെത്തിയപ്പോള്‍ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി .രക്തത്തില്‍ കുളിച്ചനിലയില്‍ കിഫയത്തുള്ളയെ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: