കൊല്ലം: കോടതി അലക്ഷ്യത്തിന്റെ പേരുപറഞ്ഞ് കേരളത്തില്‍ 30 ബാറുകള്‍ക്കു ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള മദ്യവര്‍ജന ബോധവല്‍ക്കരണ സമിതി സംസ്ഥാന ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ബാറുകള്‍ക്കു ലൈസന്‍സു നല്‍കുമെന്ന മന്ത്രി കെ. ബാബുവിന്റെ പ്രഖ്യാപനം കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തന്ത്രമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ് പല കേസുകളിലും സര്‍ക്കാരിന് തിരിച്ചടി കിട്ടുന്നതെന്നും പഴുതുകള്‍ അടച്ച് നിയമനിര്‍മ്മാണം നടത്തി വീണ്ടും കോടതിയെ സമീപിക്കാതെ ബാറുടമകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി.
യോഗം ഡോ. തോളൂര്‍ ശശിധരന് ഉദ്ഘാടനം ചെയ്തു. സോമന് പാമ്പായിക്കോട് അധ്യക്ഷത വഹിച്ചു. ഫാ. സാം പി. ജോര്‍ജ്, സാം ചെക്കാട്, കെ.ജി. നന്ദകുമാര്‍, വസന്തന് കിഴക്കൂടന്‍, ബേബിക്കുട്ടി ഡാനിയേല്‍, ആദിത്യകുമാര്‍ മാനത്തുശ്ശേരില്, പി. ഓമനക്കുട്ടി അമ്മാള്‍, നാസര്‍ ഹമീദ് കുന്നംകുളം, വട്ടിയൂര്‍കാവ് സദാനന്ദന്, ജാബീര്‍ വി.കെ., ജിനു ജോണ്‍ അങ്കമാലി, കെ.എം. ഗോപി പുതുപ്പള്ളി, ഉബൈദുള്ള കടവത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: