വാഷിങ്ങ്ടണ്‍: ഐക്യരാഷ്ട്രസഭയില്‍ കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി പാലസ്തീന്റെ പദവി ഉയര്‍ന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് യു എന്‍ നിരീക്ഷകരാഷ്ട്രം എന്ന പദവിയിലേക്ക് പാലസ്തീനെ ഐക്യരാഷ്ട്ര സഭ ഉയര്‍ത്തിയത്.പാലസ്തീന്റെ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായി ഇത് വിലയിരുത്തപ്പെടുന്നു. ഇസ്രായേലും പാലസ്തീനും വെവ്വേറെ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക് പശ്ചിമേഷ്യന്‍ പ്രശ്നം പരിഹരിക്കാനുള്ള അവസാനത്തെ അവസരം എന്നാണ് പൊതുസഭയിലെ വോട്ടെടുപ്പിനെ പാലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്.വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷകരാജ്യമെന്ന പദവി ആണ് യു എന്‍ പൊതുസഭ പാലസ്തീന് അനുവദിച്ചിരിക്കുന്നത്. ഇത്രകാലവും വെറും നിരീക്ഷകപദവി മാത്രമാണ് പലസ്തീന് ഉണ്ടായിരുന്നത്.ചില ഗവണ്മെന്റിതര സംഘടനകള്‍ക്ക് യു എന്‍ അനുവദിച്ചിട്ടുള്ള പദവിയാണിത്.നിരീക്ഷകരാഷ്ട്രപദവി ആയതോടെ,യു എന്നില്‍ വത്തിക്കാന്റെ പദവിയാണ് പാലസ്തീനും ലഭിച്ചിരിക്കുന്നത്.
രാഷ്ട്ര പദവി വേണമെന്ന പാലസ്തീന്റെ ചിരകാലാഭിലാഷത്തിന് ഒരു പരിധിവരെ അംഗീകാരം ലഭിച്ചിരിക്കുകയാണ് . ഇനി അന്താരാഷ്ട്ര കോടതിയെയും മറ്റും പാലസ്തീന് സ്വന്തം നിലയ്ക്ക് സമീപിക്കാന്‍ തടസ്സമില്ല. 1974 ലാണ് പാലസ്തീന് സാധാരണ നിരീക്ഷക പദവി ലഭിക്കുന്നത്.1988 ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും പാലസ്തീന് എന്ന പേരുപയോഗിക്കാനുള്ള അവകാശവും ഐക്യരാഷ്ട്രസഭ നല്കി.2011 ല്‍ യുനസ്കോ അംഗത്വവും പാലസ്തീന് കരസ്ഥമാക്കി.പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യയുള്‍പ്പെടെ 138 രാജ്യങ്ങള്‍ പാലസ്തീനെ അനുകൂലിച്ച് വോട്ടുചെയ്തു.അമേരിക്ക,ഇസ്രയേല്‍,കാനഡ, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിങ്ങനെ ഒന്‍പത് രാഷ്ട്രങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തു.സമാധാനശ്രമങ്ങള്‍ക്ക് തടസ്സമാകുമെന്നാണ് എതിര്‍ക്കാന്‍ അമേരിക്ക പറഞ്ഞ ന്യായം. 41 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു.
65 വര്‍ഷംമുമ്പ് ഇതേ ദിനത്തിലാണ് യു എന്‍ പൊതു സഭ 181 പ്രമേയം പാസാക്കിയത്.ചരിത്രപരമായി പാലസ്തീനായിരുന്ന രാഷ്ട്രം രണ്ടായി വിഭജിക്കപ്പെട്ടു. ഇസ്രയേലിന്റെ ജനനസര്ട്ടിഫിക്കറ്റായിരുന്നു അത്.പാലസ്തീന് പ്രസിഡന്റ് അബ്ബാസ് വോട്ടെടുപ്പിന് മുന്‍മ്പ് ഇക്കാര്യം ന്യൂയോര്‍ക്കില്‍ വെച്ച് പറഞ്ഞു.
യു എന്‍ സ്ഥിരാംഗത്വത്തിനായി പാലസ്തീന് കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു. എന്നാല്‍ അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: