പുത്തൂര്‍: ദേശീയ സേവാഭാരതിയുടെ കീഴില്‍ ഐവര്‍കാല നടുവില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം സേവാകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന് ഇന്ന് തറക്കല്ലിടും. പന്മന മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദസ്വാമികളാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സാന്ത്വനം കൂടുതല്‍ വിപുലമായ സൗകര്യങ്ങളുള്ള പുതിയ മന്ദിരനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ്. ഇന്ന് രാവിലെ 11.45നും 12.20നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് ശിലാസ്ഥാപനകര്‍മ്മം. ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി ഉദ്ഘാടനം ചെയ്യും. പന്മന മഠാധിപതി പ്രണവാനന്ദ തീര്‍ത്ഥപാദസ്വാമികളും കരിമ്പിന്‍പുഴ ശ്രീശിവശങ്കരാശ്രമ മഠാധിപതി ശങ്കരാനന്ദസ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
സാന്ത്വനം സേവാട്രസ്റ്റ് പ്രസിഡന്റ് ആര്. ബാഹുലേയന് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മന്ദിര നിര്‍മ്മാണത്തിനുള്ള ആദ്യ സമര്‍പ്പണം എം.പി. ദേവരാജന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്തംഗങ്ങളായ ആര്. രജനി, പി. ബാബുരാജ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ. വിജയന്, വിവിധ സമുദായ സംഘടനാ നേതാക്കളായ കെ. സുകുമാരന്‍നായര്‍. ജെ. ദേവരാജന്‍, ജി. മോഹനന്, പി.എ. ചന്ദ്രദാസ്, ആര്. രംഗനാഥ്, ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. വിജയന്, പി. പത്മകുമാര്‍, എം. രാജീഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: