തലശ്ശേരി: ൨൧-ാം നൂറ്റാണ്ട് എങ്ങനെയായിരിക്കണമെന്ന സംവാദത്തിന് തുടക്കം കുറിച്ചത് എന്‍ഡിഎ ഭരണകാലത്താണെന്നും ആ സമയത്താണ് വികസന ചര്‍ച്ചകള്‍ രാജ്യത്ത് സജീവമായതെന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം എം.ടി.രമേശ് പ്രസ്താവിച്ചു. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ദിന യുവജനറാലിയുടെ ഭാഗമായി തലശ്ശേരിയില്‍ സംഘടിപ്പിച്ച വികസനത്തിണ്റ്റെ രാഷ്‌ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ൨൧-ാം നൂറ്റാണ്ടിലെ ഭാരത വികസനത്തെക്കുറിച്ച് രാജ്യമാസകലം ചര്‍ച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കെയാണ് അന്നത്തെ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനിയായി ൧൩ വര്‍ഷം പിന്നിട്ടപ്പോഴും ഇതേ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹത്തിണ്റ്റെ ബലിദാന ദിനാചരണം പ്രചോദനമായത് നല്ലകാര്യം തന്നെയാണ്. സ്വതന്ത്രഭാരതത്തില്‍ അരനൂറ്റാണ്ട് കാലം ഭരണം കയ്യാളിയ കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്ന ഗ്രാമസ്വരാജിനെ തള്ളിക്കളഞ്ഞതാണ് രാജ്യത്തിണ്റ്റെ വികസന സ്വപ്നത്തെ തകര്‍ത്തത്. ഗ്രാമസ്വരാജിന് പകരം നഗരവത്കരണത്തിനാണ് അന്ന് ജവഹര്‍ലാല്‍ നെഹ്‌റു ശ്രമിച്ചത്. അതാണ് രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ഉയര്‍ച്ചക്ക് വിഘാതം സൃഷ്ടിച്ചതെന്ന് മാത്രമല്ല ലോക രാഷ്‌ട്രങ്ങളില്‍ ഭാരതത്തെ ൧൨൮-ാം സ്ഥാനത്തേക്ക് പിന്തള്ളാനും ഇടയാക്കിയത്. വികസനം ആര്‍ക്കുവേണ്ടി എന്നതാണ് കേരളത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകേണ്ടത്. കൃഷിയെ അടിസ്ഥാനമാക്കിയായിരുന്നു നമ്മുടെ കലണ്ടര്‍ പോലും തയ്യാറാക്കിയിരുന്നത്. അത് നശിച്ചതാണ് നമ്മുടെ നാടിനെ ഉപഭോഗസംസ്ഥാനമാക്കിത്തീര്‍ത്തത്. ഒരു ദിവസം ലോറി സമരം നടന്നാല്‍ കേരളത്തില്‍ പച്ചക്കറികളോ കോഴിയോ മുട്ടയോ ലഭിക്കാത്ത അവസ്ഥയില്‍ ആക്കിത്തീര്‍ത്തത് വികസനത്തെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടില്ലാത്ത ഭരണവര്‍ഗ്ഗത്തിണ്റ്റെ പ്രവര്‍ത്തനമാണെന്നും രമേശ് ചൂണ്ടിക്കാട്ടി. ചര്‍ച്ചാ സമ്മേളനത്തില്‍ കെപിസിസി സെക്രട്ടറി സതീശന്‍ പാച്ചേനി, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.മുരളി എന്നിവരും പങ്കെടുത്തു. യുവജനറാലി സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.വി.രത്നാകരന്‍ വിഷയം അവതരിപ്പിച്ചു. ഒ.കെ.വാസുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.വിഷ്ണു സ്വാഗതം പറഞ്ഞു. പരിപാടിയില്‍ വെച്ച് വര്‍ണം ൨൦൧൨ എന്ന പേരില്‍ നടത്തിയ ചിത്രരചനാ മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: