കോഴിക്കോട് : സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചതായി സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാമൂഹ്യശാസ്ത്രമേളയില് എത്തിയ വിവിധ പ്രോജക്ടുകള്‍. ശബരിമലയുടെ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് ദര്‍ശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചാണ്. കോന്നി ജി.എച്ച്എസ്.എസിലെ നീതുമോഹന്റെയും പിഎം യമുനയും പ്രോജക്ട് തയ്യാറാക്കിയത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം തന്നെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുന്‍തൂക്കം നല്കുന്നതാണീ പ്രോജക്ട്.
പ്രായമായവരും വികലാംഗരുമായ ഭക്തരാണ് ശബരിമലയില്‍ എത്താന്‍ കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇവരെ ട്രോളിയില്‍ സന്നിധാനത്തിന് എത്തിക്കുന്നതിന് പകരം സോളാറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍കാര്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ഒരു നിര്‍ദ്ദേശം. സോളാര്‍ ആയതിനാല്‍ തന്നെ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളില്ല. പമ്പയില്‍നിന്ന് ഹെലികോപ്റ്റര്‍ സംവിധാനം, എല്ലാ ഇടത്താവളങ്ങളിലും അയ്യപ്പ ഭക്തസംഘജനങ്ങളുടെ സഹകരണത്തോടെ കൂപ്പണ്‍ കൗണ്ടറുകളും പ്രസാദക്കൗണ്ടറുകളും സ്ഥാപിക്കാന്‍, പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കുറയ്ക്കുന്നതിനായി എക്കോ ഹൈഡ്രോളിക് മെഷീന് സ്ഥാപിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. അതോടൊപ്പം തന്നെ പമ്പയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമായി ഡ്രില്ലുകള്‍ സ്ഥാപിക്കല്‍, ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ തന്നെ ഭക്തര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി നിര്‍മ്മാണം. ഇപ്പോള്‍ ആധുനിക സൗകര്യങ്ങളുടെ അഭാവം ശബരിമലയില്‍ അനുഭവിക്കുന്നുണ്ട്. അതോടൊപ്പം ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ കൂടുതല്‍ ഏര്‍പ്പെടുത്തുന്നതിനും. ദേവസ്വംബോര്‍ഡ് മുന്‍കയ്യെടുക്കണമെന്നും ഇവര്‍ പറയുന്നു. മീഞ്ചന്ത എന്‍.എസ്.എസ്. സ്കൂളില്‍ നടക്കുന്ന സാമൂഹ്യശാസ്ത്രമേളയില് എച്ച്എസ്എസ് വിഭാഗം സ്റ്റില്‍മോഡല്‍ മത്സരത്തിലാണ് ഇവര്‍ പങ്കെടുക്കുന്നത്.
പരിസ്ഥിതി സംരക്ഷണവും ഊര്‍ജ്ജസംരക്ഷണവും, ചരിത്രസ്മാരകങ്ങളും, ഭൂമിയും, അന്തരീക്ഷവുമെല്ലാമാണ് എച്ച്എസ്എസ്, എച്ച്എസ്, യുപി വിഭാഗം സ്റ്റില്‍ മോഡല്‍ വര്‍ക്കിംഗ് മോഡല്‍ മത്സരങ്ങള്‍ക്ക് വിഷയമായത്.
രാമകൃഷ്ണമിഷന്‍ എച്ച്എസ്എസില്‍ സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേളയും ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസില്‍ ഗണിതശാസ്ത്രമേളയും മീഞ്ചന്ത ജിവിഎച്ച്എസ്എസില്‍ ശാസ്ത്രമേളയുമാണ് ഇന്നലെ നടന്നത്.
>> പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: