പൊന്‍കുന്നം: ദേശീയപാതയില്‍ പൊന്‍കുന്നത്തിനു സമീപം ചെങ്കല്ലേപ്പളളിയില് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി ഇല്ലിക്കോണ്‍ കണ്ടംപ്ലാക്കല് രാജേഷ് (30) ആണു മരിച്ചത്. ഇന്നു രാവിലെ 8.10നായിരുന്നു അപകടം. ചങ്ങനാശേരിയില്‍ നിന്നു കട്ടപ്പനയ്ക്കു പോവുകയായിരുന്ന സ്വകാര്യബസും ബൈക്കും തമ്മിലാണു കൂട്ടിയിടിച്ചത്. നിര്‍മാണത്തൊഴിലാളിയായ രാജേഷ് കൊടുങ്ങൂരുളള പണിസ്ഥലത്തേക്കു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: