വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് പഞ്ചാക്ഷരി മന്ത്രജപങ്ങള്‍ക്കിടയില്‍ കൊടിയേറി. ഇനി ക്ഷേത്രനഗരത്തിന് ഭക്തിയുടെയും ആഘോഷത്തിന്റെയും പന്ത്രണ്ട് നാളുകള്‍. ഇന്നലെ രാവിലെ കൊടിമരചുവട്ടിലെ പ്രത്യേക പൂജകള്‍ക്കുശേഷം ക്ഷേത്രതന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി മനയ്ക്കല്‍ നാരായണന് നമ്പൂതിരി കിഴക്കിനിയേടത്ത് മേക്കാട്ടു മനയ്ക്കല്‍ നാരായണന് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
കൊടിയേറ്റിനു ശേഷം കൊടിമരച്ചുവട്ടിലെ വലിയവിളക്ക് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു തെളിയിച്ചു. ഉത്സവം സമാപിക്കുന്നതുവരെ രാപകല്‍ വ്യത്യാസമില്ലാതെ ഈ വിളക്ക് കെടാതെ സൂക്ഷിക്കും. കലാമണ്ഡപത്തിലെ അഷ്ടമി കലാപരിപാടികളുടെ ഉദ്ഘാടനം ക്രിക്കറ്റ് താരം ശ്രീശാന്ത് നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: