കല്‍പ്പറ്റ: ശബരിമല അപ്പത്തില്‍ പൂപ്പല്‍ പിടിക്കാന്‍ ഇടവരുത്തിയവര്ക്കെതിരെ കേസ്സെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലടീച്ചര്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റയില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹൈന്ദവ പൊതുയോഗത്തില്‍ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു ടിച്ചര്‍. പ്രശ്നത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണം. ശബരിമലക്കെതിരെ വര്‍ഷങ്ങളായി വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ഇനിയും ഹൈന്ദവര്‍ തയ്യാറാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. പ്രസാദമുണ്ടാക്കാന്‍ ഏല്‍പ്പിച്ചതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് നേരത്തെതന്നെ ആരോപണമുയര്‍ന്നിരുന്നു. കരാറുകാരെ തിരഞ്ഞെടുത്തത് ദേവസ്വം ബോര്‍ഡും, വകുപ്പ് മന്ത്രിയും ഉള്‍പ്പെട്ട സമിതിയാണ്.
കഴിഞ്ഞ വര്‍ഷം മന്ത്രിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തികൊണ്ടുവന്ന് തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തര്‍ ശബരിമലയിലെത്തുന്നത് തടസ്സപ്പെടുത്താന്‍ ക്രിസ്ത്യന്‍ വര്‍ഗ്ഗീയത മുതലെടുത്ത് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഭഗവാന് സമര്‍പ്പിക്കുന്ന അരവണ പ്രസാദത്തില്‍ പല്ലിയേയും പഴുതാരയേയും പിടിച്ചിട്ട് ശബരിമല ഭക്തരെ അകറ്റിനിര്‍ത്താന്‍ ന്യൂനപക്ഷങ്ങളുടെ സഹായത്തോടെ സര്‍ക്കാരുകള്‍ മാറിമാറി ശ്രമിക്കുകയാണ്. ശബരിമലയില്‍ നടക്കുന്ന ഓരോ ദുര്യോഗത്തിനുപിന്നിലും ചില തല്‍പ്പരകക്ഷികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും.
രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്‍ അധികാരത്തിലേറുന്നവരെ ഉപയോഗിച്ച് ശബരിമലയിലേക്ക് ഭക്തരെത്തുന്നത് തടയുകയാണ് കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലീം മതങ്ങളുടെ നേതൃത്വത്തില്‍ ഭരണം നടത്തുന്നവര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ പറയുന്നത് കേട്ട് ഏറാന്മൂളുന്ന ഭരണം എന്തിനും മൗനാനുവാദം നല്‍കുകയാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതിന് അര്‍ത്ഥം ഹിന്ദു എല്ലാ നാശവും സഹിച്ചോളണമെന്നല്ലെന്ന് ഭരണകൂടം ഇനിയെങ്കിലും ഓര്‍ക്കണമെന്ന് ടീച്ചര്‍ പറഞ്ഞു.
കറുപ്പുടുക്കുന്ന ഭക്തന്മാരെ സര്‍ക്കാര്‍ കറവപശുവാക്കുന്ന രീതി നിര്‍ത്തണം. സന്നിധാനത്ത് നടത്തുന്ന പിരിവുകള്‍ എന്ത് കൊണ്ട് വാവാരുപള്ളിയില് ഉണ്ടാകുന്നില്ലെന്ന് ചോദിക്കാന്മാത്രം ഹിന്ദുവളര്ന്നു, ഈ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസൂയയുണ്ടെന്ന് ഹിന്ദു ഐക്യവേദി മനസിലാക്കുന്നുണ്ട്.
ഇസ്രായേലുകാര്ക്കെതിരെ നടത്തിയ ആക്രമണമാണ് ബോംബെയില്‍ നടന്നത് എന്നതുകൊണ്ടാണ് അജ്മല്‍കസബിനെ തൂക്കിലിട്ടത്, അതിന് മുമ്പ്തന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിച്ച കേസില്‍ കോടതി മരണശിക്ഷ വിധിച്ച അഫ്സല് ഗുരുവിന് ശിക്ഷ നടത്താന്‍ സര്‍ക്കാര്‍ ധൈര്യപെടാത്തത് ആരെ പ്രീണിപ്പിക്കാനാണെന്ന് വ്യക്തമാക്കണം. ജൂദര്‍ക്ക് വേണ്ടി വിടുപണിചെയ്യുന്ന സര്‍ക്കാരായി ഭാരത സര്‍ക്കാര്‍ മാറിയെന്നാണ് ഇതു കാണിക്കുന്നത്.
അധികാരത്തിനുവേണ്ടി മുസ്ലീം ലീഗിനേയും ക്രിസ്ത്യന്‍ കോണ്‍ഗ്രസ്സിനെയും സഹിച്ച പിണറായിയും അച്യുതാനന്ദനും ഇനിയും അധികാരത്തില്‍ വരണമെന്നുണ്ടെങ്കില്‍ വരാന്‍ പോകുന്ന ഹിന്ദു ഐക്യത്തെയും സഹിക്കേണ്ടിവരുമെന്ന് ടീച്ചര്‍ പറഞ്ഞു. യോഗത്തില്‍ എസ്.എന്‍.ഡി.പി.യൂത്ത് സംസ്ഥാന നേതാവ് ജയരാജന് മാസറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുരളീധരന് സ്വാഗതം പറഞ്ഞു. സി.പി.വിജയന്, എ.എം.ഉദയന്‍, ഇരുമട്ടൂര്‍ കുഞ്ഞാമന്, പരമേശ്വരന് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: