തിരുവനന്തപുരം: കെപിസിസി പുനസംഘടനാ പട്ടികയ്ക്കെതിരേ കെ. മുരളീധരന് എംഎല്‍എ രംഗത്ത്. പുനസംഘടന വൈകുന്നതു പാര്‍ട്ടിക്കു ഗുണകരമാവില്ല. വീതംവയ്പ്പിനുശേഷം എല്ലിന് കഷണങ്ങള്‍ മറ്റുള്ളവര്‍ക്കു നല്കുന്നതു പോലെയാണ് എ, ഐ ഗ്രൂപ്പുകള്‍ക്ക് ആവശ്യമില്ലാത്തവ മറ്റുള്ളവര്‍ക്കു നല്‍കുന്നത്. പുനസംഘടനയുടെ ഭാഗമായി തയാറാക്കിയ സാധ്യതാ പട്ടിക നാറാണത്തു ഭ്രാന്തന്റെ മന്തു പോലെയാണ്. പട്ടികയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. കരുണാകരനൊപ്പം നിന്നവരെ പുനസംഘടനയില്‍ പരിഗണിക്കാത്തത് ക്രൂരമാണെന്നും കെ. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: