വാഷിങ്ങ്ടണ്‍: വാര്‍ത്ത വായനക്കിടെ ലൈവായി അവതരാകര്‍ രാജിവെച്ചു. ഇന്ത്യയിലല്ല, അമേരിക്കയിലാണ് സംഭവം. മെയ്ന്‍ സംസ്ഥാനത്തെ എബിസി ന്യൂസിന്റെ സഹോദരസ്ഥാപനമായ ഡബ്ല്യൂ 7 ചാനലിലെ രണ്ട് വാര്‍ത്താ അവതാരകരാണ് വാര്‍ത്ത വായനയ്ക്കൊടുവില്‍ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം ആറു മണിയുടെ വാര്‍ത്താ അവതാരകരായി എത്തിയ സിന്‍ഡി മൈക്കിള്‍സും ടോണി കണ്സിഗ്ലിയോയുമാണ് ലൈവായി രാജി പ്രഖ്യാപിച്ചത്. സിന്‍ഡി എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ ടോണി വേറെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുമെന്ന് പറഞ്ഞു.
വ്യത്യസ്തമായ രീതിയില്‍ രാജിവച്ചു മാനേജ്മെന്റിനോടു പ്രതിഷേധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. വാര്‍ത്തയ്ക്കൊടുവില്‍ ഇരുവരും രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും വ്യക്തമായ കാരണങ്ങളൊന്നും വെളിപ്പെടുത്താന്‍ തയാറായില്ല. ‘വാര്‍ത്തകള്‍ ഇനിയും ആസ്വദിക്കൂ, തല്ക്കാലം ഞങ്ങള്‍ ചാനലിനോടു വിടപറയുകയാണ്. നിങ്ങളുടെ ചുറ്റുവട്ടത്തൊക്കെ ഞങ്ങള്‍ ഇനിയും കാണും’ ഇങ്ങനെയായിരുന്നു സിന്ഡിയുടെയും ടോണിയുടേയും ലൈവ് രാജി പ്രഖ്യാപനം. അതേസമയം, ഇവരില്‍ നിന്നു ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതായി മാനേജ്മെന്റ് പ്രതികരിച്ചു. എന്നാല്‍ കൂടുതല്‍ വിശദീകരണമൊന്നും നല്കാന് മാനേജ്മെന്റ് പ്രതിനിധികള്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: