കോഴിക്കോട്: സംസ്ഥാന ശാസ്ത്ര, ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ മേളയും വൊക്കേഷണല്‍ എക്സ്പോയും നാളെ കോഴിക്കോട്ട് തുടങ്ങും. മീഞ്ചന്ത ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ശാസ്ത്രമേളയും മീഞ്ചന്ത ആര്.കെ. മിഷന് ഹയര്‍സെക്കന്ററി സ്കൂളില്‍ പ്രവൃത്തി പരിചയമേളയും മീഞ്ചന്ത എന്‍എസ്എസ് ഹയര്‍സെക്കന്ററി സ്കൂളില്‍ സാമൂഹ്യശാസ്ത്ര മേളയും വൊക്കേഷണല്‍ എക്സ്പോയും ചെറുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഗണിതശാസ്ത്ര മേളയും അഞ്ചുദിവസങ്ങളിലായി നടത്തപ്പെടും. എല്ലാമേളകളുടേയും റജിസ്ട്രേഷന് നാളെ രാവിലെ 10 ന് മീഞ്ചന്ത ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം 26 ന് വൈകുന്നേരം 4 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും.
ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാവ് അരുണ്ടിയെയും ലോഗോ രൂപകല്പന ചെയ്ത പാലോറ ഹയര്‍സെക്കന്ററി സ്കൂളിലെ അദ്ധ്യാപകന് സതീശ് കുമാറിനേയും ഈ വേദിയില്‍ ആദരിക്കും. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തി പരിചയമേളയും ഇതിനോടൊപ്പം നടക്കും. കൂടാതെ വിഎച്ച്എസ്ഇ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊജക്ടുകള്‍ അവതരിപ്പിക്കുന്ന വൊക്കേഷണല്‍ എക്സ്പോയും സംഘടിപ്പിക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് സെമിനാറും കലാപരിപാടികളും നടക്കും.
പത്രസമ്മേളനത്തില്‍ പുരുഷന് കടലുണ്ടി എം.എല്‍.എ, എ.ഡി.പി.ഐ. വി.കെ. സരളമ്മ പി. ഗൗരി, കെ. വിനോദ്ബാബു, ജോഷി ആന്റണി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: