ബോര്‍ഡെക്സ്: 2007ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഫണ്ട് സ്വീകരിച്ചുവെന്ന വാദം പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി നിഷേധിച്ചു. ലോറല്‍ കോസ്മറ്റിക്സ് എംപെയര്‍ ഉടമ ലില്യാന് ബെറ്റന്‍ കോര്‍ട്ടിന്റെ പക്കല്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കുവേണ്ടിയാണ് ഫണ്ട് സ്വീകരിച്ചത്. എന്നാല്‍ ഈ ആരോപണമാണ് സര്‍ക്കോസി നിരാകരിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിലാണ് സര്‍ക്കോസി മജിസ്ട്രറ്റിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കയത്. മൂന്ന് മജിസ്ട്രേറ്റര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നെതെന്നായിരുന്നു സര്‍ക്കോസിയുടെ വാദം. ഔദ്യോഗിക അന്വേഷണത്തിന്റെ ഭാഗമെന്ന നിലയിലാണ് സര്‍ക്കോസിയെ ചോദ്യം ചെയ്തത്. സര്‍ക്കോസിക്കെതിരെ തെളിവും സാക്ഷിമൊഴിയും ഉണ്ടെങ്കിലും കേസിന്റെ അവസാന വിചാരണയില്‍ അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സര്‍ക്കോസിക്ക് ലഭിച്ച നാല് മില്ല്യണ്‍ യൂറോ സ്വിസ് ബാങ്കില്‍ നിന്നും പിന്‍വലിച്ചതായും കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കോസി നിഷേധിക്കുകയാണ് ഉണ്ടായത്. 2017 ല്‍ നടക്കാനിരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ തന്നെ താഴെയിറക്കാനുളള നീക്കത്തിന്റെ ഫലമാണ് ഇത്തരം പ്രചാരണങ്ങളെന്നും സര്‍ക്കോസി കോടതിയില്‍ പറഞ്ഞു.
ബെറ്റന്‍ കോര്‍ട്ടുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കോസിയുടെ കൊട്ടാരവും ഓഫീസുകളും കഴിഞ്ഞ ജൂലൈയില്‍ പോലീസ് റെയിഡ് നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുവേണ്ടി ബെറ്റന്‍കോര്‍ട്ട് വന്‍ തുക ബാങ്കില്‍ നിന്നും പിന്‍വലിച്ചതായി അന്ന് ബെറ്റന്‍കോര്‍ട്ടിന്റെ ഓഫീസ് ജീവനക്കാരിയായിരുന്ന ഉദ്യോഗസ്ഥയാണ് വെളിപ്പെടുത്തിയത്. ഇത് കൂടാതെ മറ്റ് രണ്ട് കേസുകളില്‍കൂടി സര്‍ക്കോസിയെ വിചാരണ ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള ഇടപാടിലും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണവുമാണ് സര്‍ക്കോസിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ നിക്കോളാസ് സര്‍ക്കോസി പരാജയപ്പെട്ടിരുന്നു. ഫ്രാങ്കോസ് ഓളന്താണ് പുതിയ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: