ഇസ്ലാമാബാദ്: അജ്മല്‍ കസബ് വധത്തെ പാക്കിസ്ഥാന് 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സരബ് ജിത് സിങ്ങിന്റെ മോചനവുമായി കൂട്ടിക്കുഴയ്ക്കില്ലെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. ഇരു വിഷയങ്ങളെയും കൂട്ടിക്കുഴയ്ക്കാന്‍ പാക് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എബിസി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദത്തിനെതിരേ പാക്കിസ്ഥാന്റെ പ്രഖ്യാപിത നിലപാട് എല്ലാവര്‍ക്കുമറിയാം. ഭീകര വിരുദ്ധ പോരാട്ടത്തില്‍ മുന്‍നിരയിലാണു രാജ്യം. ആരെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തുനിഞ്ഞാല്‍ അതിനുള്ള ഫലം അനുഭവിക്കാനും അവര്‍ തയാറാകണം.
കസബിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കുടുംബാംഗങ്ങള്‍ താത്പര്യപ്പെട്ടാല്‍ അതിന് ഇന്ത്യയുമായി ബന്ധപ്പെടുമെന്നും റഹ്മാന് മാലിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: