തൃശൂര്‍ : ഒട്ടും വിചാരിക്കാത്ത സമയത്താണ് അവാര്‍ഡ് ലഭിച്ചത്. പ്രതീക്ഷിക്കുന്നത് കിട്ടുമ്പോഴല്ല പ്രതീക്ഷിക്കാത്തത് കിട്ടുമ്പോഴാണ് ആശ്ചര്യമുണ്ടാവുകയെന്ന് എഴുത്തച്ഛന് പുരസ്കാരം ലഭിച്ച വിവരമറിഞ്ഞശേഷം ആറ്റൂര്‍ രവിവര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാക്കിന് ശക്തികൊടുക്കുന്നത് മൗനമാണ്. ഞാന്‍ വളരെ കുറച്ചുമാത്രമെ എഴുതിയിട്ടുള്ളൂ. അതും ശ്രദ്ധിച്ചാണ് എഴുതിയിരിക്കുന്നത്. ഇതില്‍ തന്നെ പകുതിഭാഗം കളഞ്ഞിട്ടുണ്ടെന്ന് രവിവര്‍മ്മ പ്രതികരിച്ചു. ഇപ്പോള്‍ കവിതയെഴുത്ത് ഇല്ല എന്നുതന്നെ പറയാം. വയസ്സായി. അതുകൊണ്ടുതന്നെ ഒന്നും വരില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വലിയൊരു പ്രവൃത്തിയുടെ മേഖലയിലാണ്. കമ്പരാമായണം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ആറ്റൂര്‍ രവിവര്‍മ്മ പറഞ്ഞു.
82 വയസ്സുള്ള ആറ്റൂര്‍ രവിവര്‍മ്മക്ക് ഇതിനോടകം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1997 ല്‍ ആശാന് പ്രൈസ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കവിതക്കു വിവര്‍ത്തനത്തിനുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. പി. കുഞ്ഞിരാമന് നായര്‍ അവാര്‍ഡ്, പ്രേംജി അവാര്‍ഡ്, ഇ.കെ. ദിവാകരന്‍പോറ്റി അവാര്‍ഡ് എന്നിവയാണ് അദ്ദേഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍.
ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ 1957 – 2003 ( രണ്ടു ഭാഗങ്ങള്‍ ) ജെ.ജെ. ചിലകുറിപ്പുകള്‍ , ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാളെമാത്രം , രണ്ടാം യാമ ങ്ങളുടെ കഥ, പുതുനാനൂറ്, ഭക്തികാവ്യം, തമ്മില്‍ പുതുകവിതകള്‍ ( വിവര്‍ത്തനം ) . പുതു മൊഴിവഴികള്‍ (എഡിറ്റര്‍ )എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: