ശബരിമല: ശബരിമലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സന്നിധാനത്തും പമ്പയിലും മാത്രം ഒതുങ്ങുന്ന സാഹചര്യത്തില്‍ വനപാലകരുടെ നേതൃത്ത്വത്തില്‍ അപ്പാച്ചിമേടും പരിസര പ്രദേശങ്ങളും ശുചീകരിച്ചത് അഭിനന്ദനാര്‍ഹമായി. വിവിധ വകുപ്പുകളുടെ നേതൃത്ത്വത്തില്‍ നടത്തുന്ന പുണ്യം പൂങ്കാവനം പദ്ധതിയില്‍ സന്നിധാനത്തും പമ്പയിലും മാത്രമെ ശുചീകരണം നടത്താറുള്ളു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞ് കൂടിയ സാഹചര്യത്തിലാണ് അപ്പാച്ചിമേട്ടിലും നീലിമലയിലും അടക്കം ശുചീകരണത്തിന് വനപാലകര്‍ മുന്നിട്ടിറങ്ങിയത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് വനപാലകര്‍ ഇവിടങ്ങള്‍ ശുചീകരിച്ചിരുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി അഭിനന്ദനങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ മറ്റു വകുപ്പുകളിലെ ജീവനക്കാരും ഇന്നലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. വരും ദീവസങ്ങളില് പുണ്യം പൂങ്കാവനം പദ്ധതിയില്‍ പമ്പയും സന്നിധാനവും ശുചീകരിക്കുമ്പോള്‍ ഭക്തര്‍ കടന്നു വരുന്ന പ്രധാന കേന്ദ്രങ്ങളിലും ശുചീകരണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പോലീസ്, ദേവസ്വം ജീവനക്കാര്‍,അയ്യപ്പ സേവാ സമാജം, അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: