വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരുടെ ഇ-മെയിലുകളില്‍ ഒസാമ ബിന്‍ ലാദന്റെ സംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്നതായി വെളിപ്പെടുത്തല്‍. യുഎസ്എസ് കാള്‍ വിന്‍സണ്‍ എന്ന യുദ്ധക്കപ്പലില്‍ പരമ്പരാഗത ഇസ്ലാമിക ആചാരപ്രകാരം ലാദന്റെ മൃതദേഹം സംസ്കരിച്ചതായി നാവികര്‍ ആരും കണ്ടിട്ടില്ലെന്നാണ് വെളിപ്പെടുത്തല്‍. അല്‍ഖ്വയ്ദ നേതാവിന്റെ മരണം സംബന്ധിച്ച് സ്വതന്ത്ര വിവരാവകാശ നിയമപ്രകാരം അസോസിയേറ്റഡ് പ്രസ് കണ്ടെത്തിയ വിവരങ്ങളാണ് ആദ്യമായി പുറത്തെത്തുന്നത്. ഇ-മെയിലുകള്‍ ബുധനാഴ്ച പ്രതിരോധവകുപ്പാണ് പുറത്തുവിട്ടത്.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ 2011 മെയ് ഒന്നിനാണ് നാവികസേനാംഗങ്ങളാണ് ബിന്‍ ലാദന് വധിക്കപ്പെടുന്നത്. ലാദന്റെ മൃതദേഹം കുളിപ്പിച്ച് വെള്ളത്തുണിയില്‍ പൊതിഞ്ഞ് കനംകൂടിയ ബാഗിലാക്കി എന്നാണ് മെയ് 2ന് മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥന് രഹസ്യമായി അയച്ച ഇ-മെയിലില്‍ വ്യക്തമാക്കുന്നത്. വിന്‍സണിലെ പൊതുസമ്പര്‍ക്ക ഉദ്യോഗസ്ഥന് നല്കുന്ന മറ്റൊരു സന്ദേശത്തില്‍ കപ്പലിലെ ഉദ്യോഗസ്ഥരില്‍ ചെറുസംഘത്തിനു മാത്രമേ സംസ്കാരത്തെക്കുറിച്ച് അറിയൂ എന്നാണ് പറയുന്നത്. പരമ്പരാഗത ഇസ്ലാമിക രീതിയിലാണ് സംസ്കരിച്ചതെന്ന് റിയര്‍ അഡ്മിറല്‍ ചാള്‍സ് ഗാവുട്ട് മെയ് 2ന് അയച്ച ഇ-മെയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുളിപ്പിച്ചു വൃത്തിയാക്കിയ മൃതദേഹം വെള്ളത്തുണിയില്‍ പൊതിഞ്ഞ് കനം കൂടിയ ബാഗിലാക്കിയ ശേഷം സൈനികോദ്യോഗസ്ഥന് നേരത്തെ തയ്യാറാക്കിയ മതപരമായ വാക്യങ്ങള്‍ പറഞ്ഞു. തദ്ദേശീയനായ ഒരാള്‍ അതെല്ലാം അറബിയിലേക്ക് തര്‍ജമ ചെയ്തു. അത് പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരന്ന പലകയില്‍ വച്ചുകെട്ടി കടലിലേക്ക് തള്ളുകയായിരുന്നത്രെ.
ഇ-മെയിലില്‍ പദ്ധതിയുടെ ചുറ്റുപാടുകളിലെ തീവ്രരഹസ്യസ്വഭാവം സംക്ഷിപ്തമായി ചേര്‍ത്തിട്ടുണ്ട്. സംയുക്ത സേനാംഗങ്ങളുടെ ചെയര്മാന് അഡ്മിറല്‍ മൈക്ക് മുള്ളന്‍, യുഎസ് സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ജനറല്‍ ജെയിംസ് മാറ്റിസ് എന്നിവര്‍ക്കാണ് മെയിലയച്ചിരിക്കുന്നത്. മുള്ളന്‍ 2011 സപ്തംബറില്‍ സൈന്യത്തില്‍ നിന്നും വിരമിച്ചു.
ഒരു ഹെലികോപ്ടറിലാണോ മൃതദേഹം കപ്പലിലെത്തിച്ചതെന്ന ചര്‍ച്ചയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഫെഡക്സ് കെട്ട് എത്തിച്ചു എന്നും രണ്ടു ട്രക്കുകളും സുരക്ഷിതമായി നിര്‍ദേശിച്ച സ്ഥലത്തെത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്. ഒബാമയ്ക്കെതിരായ പോരാട്ടം അമേരിക്കന്‍ ചരിത്രത്തില്‍ വളരെ സുതാര്യമാണെങ്കിലും ബിന്‍ ലാദനെ അവസാനമായി വേട്ടയാടുന്ന വിവരങ്ങള്‍ ഇപ്പോഴും അതീവരഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. ലാദന്റെ മൃതദേഹത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യത്തോട് അവസാനനിമിഷം ഫോട്ടോകളോ വീഡിയോയോ എടുത്തിരുന്നില്ലെന്നാണ് പ്രതിരോധവകുപ്പ് മാര്‍ച്ചില്‍ അറിയിച്ചത്. പെന്റഗണും ഇതേ അഭിപ്രായമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: