കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സംവരണ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച എംപ്ലോയീസ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസിന്റെ നേതൃത്വത്തില്‍ 22ന് നടക്കുന്ന സര്‍വ്വകലാശാലകളും സംവരണ സമൂഹങ്ങളും സെമിനാര്‍ വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യു.സി. രാമന് മുഖ്യാതിഥി ആയിരിക്കും. കെപിഎംഎസ് സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ് വിഷയാവതരണം നടത്തും. ഫോറം ചെയര്മാന് കെ.എം.മുസ്തഫ അധ്യക്ഷത വഹിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പി.കെ. ഫിറോസ്, പ്രൊഫ.സി.ഐ. അബ്ദു റഹ്മാന്, പ്രൊഫ.എന്‍.ജയകുമാര്‍, ഡോ.സോമശേഖരന്‍ ഉണ്ണി, ഡോ.സി.വി. തോമസ്, പ്രൊഫ.സി.എച്ച്.അബ്ദുള്‍ ലത്തീഫ് എന്നിവരും, എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് ടി.ജോണ്സണ്, എംപ്ലോയീസ് അസോസിയേഷന് വൈസ്പ്രസിഡന്റ് പി.സി. സുകുമാരന്‍, യൂണിവേഴ്സിറ്റി സ്റ്റാഫ് ഫെഡറേഷന് പ്രതിനിധി സി.പ്രസേനന്‍, എസ്.സി/എസ്.ടി എംപ്ലോയീസ് ഫോറം ചെയര്മാന് കെ.മോഹനന് തുടങ്ങിയവരും പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ കെ.എം.മുസ്തഫ, പി.കെ.സജീവ്, കെ.എ.ഷൊയാബ്, ഷീജ രാജന്, സോണി.എസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: