വൈക്കം: ചെമ്പ് സെന്റ് തോമസ് എല്‍പി സ്കൂളിലെ പട്ടികജാതിക്കാരനായ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക സ്കൂളിലെ തൂണില്‍ കെട്ടിയിട്ടതായി പരാതി. ഇന്നലെ രാവിലെ അസംബ്ലി സമയത്താണ് സംഭവം. ശനിയാഴ്ച ക്ലാസില്‍ എത്താത്തതിനുള്ള ശിക്ഷയായിട്ടാണ് തൂണില്‍ കെട്ടിയിട്ടതെന്നാണ് പറയുന്നത്. രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് അധ്യാപിക സിസ്റ്റര്‍ അനീസയ്ക്കെതിരെ കേസ്സെടുത്തു.
അതേസമയം സ്കൂളധികൃതര്‍ സംഭവം നിഷേധിച്ചു. വളര്‍ച്ച വൈകല്യമുള്ള കുട്ടിയെ കെട്ടിയിടുമെന്ന് പറഞ്ഞിട്ടേ ഉള്ളൂ എന്നും ബന്ധുക്കള്‍ ഇത് പെരുപ്പിച്ച് കാണിച്ചതാണെന്നുമാണ് സ്കൂളധികൃതരുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: