ന്യൂദല്‍ഹി: പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന്മാലിക്ക് നടത്താനിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം നീട്ടിവെക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. മാലിക്കിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് 38 വര്‍ഷം പഴക്കമുള്ള നിയന്ത്രിത ഇന്ത്യ-പാക് ഉടമ്പടി ഉദാരവല്ക്കരിക്കുവാനും അതുവഴി മെച്ചപ്പെട്ട വിസ സേവനങ്ങളും വ്യാപാരവും ഉറപ്പുവരുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാല്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ഇന്ത്യാ-പാക് ഉടമ്പടി പുതിയ സാഹചര്യത്തില്‍ വൈകിയേക്കും. 22, 23 തീയതികളാണ് മാലിക്കിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നിശ്ചയിച്ചിരുന്നതെങ്കിലും ഈ തീയതികള്‍ ഇന്ത്യയെ സംബന്ധിച്ച് സൗകര്യ്ര്വപദമല്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ലമെന്റില്‍ ശീതകാല സമ്മേളനമാണ് കാരണമായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതെങ്കിലും നവംബര്‍ 26 ലെ മുംബൈ ആക്രമണക്കേസിലെ പ്രതികളെ ശിക്ഷിക്കുന്നതില്‍ ഇസ്ലാമാബാദ് പരാജയപ്പെട്ടതാണ് കാരണമെന്ന് കരുതപ്പെടുന്നു. മുംബൈ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ശിക്ഷിക്കുമെന്ന് മാലിക് ഇന്ത്യക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും ലഷ്കറെ തൊയ്ബ കമാണ്ടര്‍ സാക്കിര്‍ റഹ്മാന് ലഖ്വിക്കെതിരെ റാവല്‍പിണ്ടി കോടതിയില്‍ നടക്കുന്ന കേസ് മന്ദഗതിയിലാണ്. ഭീകരരെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ഇസ്ലാമാബാദ് പരിഗണിച്ചില്ലെന്ന് മാത്രമല്ല എല്‍ഇടി സ്ഥാപകന്‍ ഹഫീസ് സയിദ് ഇപ്പോഴും പാക്കിസ്ഥാനില്‍ വിഹരിക്കുകയാണ്. 166 പേര് കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന് നാല് വാര്‍ഷം പൂര്‍ത്തിയാകുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാലിക് നടത്തുന്ന ഇന്ത്യന്‍ സന്ദര്‍ശനം സുരക്ഷാഭീഷണി ഉയര്‍ത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മാലിക്കിന്റെ സന്ദര്‍ശനം മറ്റീവ്ക്കുവാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റ് തീയതികള്‍ നിശ്ചയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: