മുംബൈ: ബാല്‍ താക്കറെയെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഇരുപത്തൊന്നുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 295(എ)വകുപ്പ് പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനും ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി നിയമം അറുപത്തിനാലാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. താക്കറെയുടെ സംസ്ക്കാരച്ചടങ്ങിനോടനുബന്ധിച്ച് മുംബൈയില്‍ ആഹ്വാനം ചെയ്ത ബന്ദിനെതിരെ താക്കറയെപ്പോലുള്ളവര് ജനിക്കുകയും മരിക്കുകയും ചെയ്യുമെന്ന് യുവതി പ്രതികരിച്ചതാണ് അറസ്റ്റിന് കാരണമായതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ഉത്തം സോനാമോന് പറഞ്ഞു.
യുവതി ഫേസ്ബുക്ക് പ്രതികരണം പിന്‍വലിക്കുകയും മാപ്പ് അറിയിക്കുകയും ചെയ്തുവെങ്കിലും 2000ത്തോളം ശിവസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. യുവതിയുടെ ഫേസ്ബുക്ക് പ്രതികരണത്തിന് ‘ലൈക്ക്’ നല്കിയ മറ്റൊരു പെണ്‍കുട്ടിയും അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: