ഇസ്ലാമാബാദ്: പ്രസിഡന്റ് രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ പാക് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്കി. ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ദില്‍ മുഹമ്മദ് അലി സായിയാണു ഹര്‍ജി സമര്‍പ്പിച്ചത്. ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പ്രസിഡന്റ് ഇടപെടരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
കോടതിക്ക് ഇത്തരത്തിലൊരു ഉത്തരവിടാന്‍ അധികാരമില്ലെന്നു പുനരവലോകന ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. 1990ലെ തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ റൂളിങ്. പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരി സ്വന്തം പാര്‍ട്ടി പിപിപിക്കു വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയ മറ്റൊരു ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: