സീതാംഗോളി : കിന്‍ഫ്രാ പാര്‍ക്കില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ഹിന്ദുസ്ഥാന്‍ എയര്നോട്ടിക്കലിണ്റ്റെ രണ്ടാംഘട്ട നിര്‍മ്മാണം മാസങ്ങള്‍ക്കകം തന്നെ ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി എ കെ.ആണ്റ്റണി പറഞ്ഞു. എച്ച് എഎല്ലിണ്റ്റെ സ്റ്റാണ്റ്റജിക്ക് ഇലക്ട്രോണിക്സ് ഫാക്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ തുടങ്ങാന്‍ ധാരാളം സ്ഥലം ആവശ്യമാണ്. ഇപ്പോള്‍ കാസര്‍കോട് ജില്ലയില്‍ മാത്രമേ ആവശ്യമായ ഭൂമി ലഭിക്കുന്നുള്ളൂ. അതുകൊണ്ടാണ് കേന്ദ്ര സര്‍വ്വകലാശാലയും എച്ച്എ എല്ലും ഇവിടെ വന്നത്. മറ്റ് ജില്ലക്കാര്‍ക്കും വ്യവസായങ്ങള്‍ വേണമെന്നാഗ്രഹമുണ്ടെങ്കിലും ഭൂമി ലഭ്യമല്ലാത്തത് ഒരു വലിയ പ്രശ്നമാണെന്ന് ആണ്റ്റണി പറഞ്ഞു. ഇവിടെ ഇനിയും ഭൂമി ലഭ്യമാക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ അടുത്ത ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനവും ഉടന്‍ തന്നെ ആരംഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കിന്‍ഫ്രാ പാര്‍ക്ക് തുടങ്ങിയതുകൊണ്ടാണ് ഇത്തരത്തിലുള്ള വാന്‍ കമ്പനികള്‍ വന്നതെന്ന് അവകാശപ്പെട്ടു. കേരളത്തിണ്റ്റെ പലഭാഗത്തും കിന്‍ഫ്രാ രണ്ടായിരത്തോളം ഏക്കര്‍ സ്ഥലം എടുത്തിട്ടുണ്ട്. കൂടതല്‍ വ്യവസായങ്ങള്തുടങ്ങാന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര് കോട് ജില്ലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നിയമിച്ച പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ട് സമയബന്ധിതമായി തന്നെ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിണ്റ്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ നടപടികള്‍ ആരംഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സംസ്ഥാനം വന്‍കിട നിക്ഷേപങ്ങള്‍ക്ക് മാതൃകയാണെന്നും അതുകൊണ്ട് കേരളത്തിന് രണ്ടാംസ്ഥാനമെങ്കിലും നിക്ഷേപങ്ങളുടെ കാര്യത്തില്‍ ലഭിക്കേണ്ടതാണെന്നും വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ആശംസ പ്രസംഗത്തില്‍ പറഞ്ഞു.വ്യവസായങ്ങള്‍ തുടങ്ങാന്‍ അതിന് അനുയോജ്യമായ അന്തരീക്ഷമുണ്ടാകണമെന്നും അതിന് ഏവരുടെയും സഹകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: